ദേശീയ-സംസ്ഥാന പാതകളിൽ പണിയോടു പണി; കുരുക്കോടുകുരുക്ക്

Tuesday 22 April 2025 12:36 AM IST

തൃശൂർ: ദേശീയപാത 544ൽ അടിപ്പാത - മേൽപ്പാല നിർമ്മാണം, ദേശീയപാത 66ൽ ആറുവരിയാക്കൽ, തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിലെ നിർമ്മാണം... ഇങ്ങനെ വേനലവധിക്കാലത്ത് നിർമ്മാണ പ്രവൃത്തിയാൽ അടിമുടി പണി കിട്ടി വാഹനയാത്രികർ. അവധി കഴിഞ്ഞതോടെ ദൂരസ്ഥലങ്ങളിലേക്ക് വിദ്യാഭ്യാസത്തിനും ജോലിക്കുമായി നിരവധി പേർ റോഡിലിറങ്ങിയപ്പോൾ ഇന്നലെ രാവിലെ മുതൽ വഴി നീളെ വാഹനങ്ങൾ നിരന്നു. ഭരണകൂടത്തിനും പൊലീസിനുമെല്ലാം ഇടപെടാനാവാത്ത നിലയിലായി കുരുക്ക്. പാലിയേക്കരയിലെ ടോൾപിരിവ് നിറുത്തിവയ്ക്കാൻ കളക്ടർ അർജുൻ പാണ്ഡ്യൻ നീക്കം നടത്തിയിരുന്നു. പക്ഷേ, ഉത്തരവിറങ്ങും മുൻപ് ദേശീയപാത അധികൃതർ സമയം ചോദിച്ചെത്തിയതിനാൽ തീരുമാനം മരവിപ്പിച്ചു. നിർമ്മാണം മൂലമുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താൻ ദേശീയപാത അതോറിറ്റിക്കുമാകുന്നില്ല. ദേശീയ-സംസ്ഥാന പാതകളിൽ നിർമ്മാണപ്രവർത്തനം അതിവേഗം പൂർത്തിയാക്കണമെന്നും ടോൾ താത്കാലികമായി ഒഴിവാക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.

പണിയെല്ലാം ഒന്നിച്ച്

ഒരു പതിറ്റാണ്ടിലേറെക്കാലം തൃശൂർ -പാലക്കാട് പാതയിൽ കുരുക്കായിരുന്നു. കുതിരാൻ ടണൽ, ആറുവരിപ്പാത എന്നിവയുടെ നിർമ്മാണമുൾപ്പെടെ കടുത്ത യാത്രാദുരിതം നേരിട്ട പാണഞ്ചേരി പഞ്ചായത്തിലെ മൂന്നിടങ്ങളിൽ ഇപ്പോൾ അടിപ്പാത നിർമ്മാണം ആരംഭിച്ചത് ഒന്നിച്ചാണ്. മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ എന്നിവിടങ്ങളിലാണിത്. അപകടവഴിയായ ഈ പാതയിൽ ആറുവരിപ്പാത നിർമ്മിക്കുമ്പോൾ ജനങ്ങൾ അടിപ്പാത ആവശ്യമുന്നയിച്ചിരുന്നു. പക്ഷേ, ദേശീയപാത അധികൃതർ അനുവദിച്ചില്ലെന്ന് പറയുന്നു. നിർമ്മാണം നടക്കുന്നതിനാൽ പഞ്ചായത്ത് റോഡിലൂടെയാണ് ദീർഘദൂരത്തേക്കുള്ള ഭാരവാഹനങ്ങൾ പോകുന്നത്. മഴ കനത്താൽ ഈ റോഡ് തകരും. അതോടെ കുരുക്ക് മുറുകും.

കുരുക്കൊഴിയാത്ത പുഴയ്ക്കൽ

തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ നിർമ്മാണപ്രവർത്തനങ്ങളില്ലെങ്കിലും ഗതാഗതക്കുരുക്കുണ്ടാകാറുണ്ട്. രണ്ട് വൻകിട മാളും ഈ വഴിയിലാണ്. അവിടേക്കുള്ള നൂറുകണക്കിന് വാഹനങ്ങളും അവധിക്കാലത്ത് ഒഴുകിയെത്തിയതോടെ, കുരുക്ക് മുറുകി. പാറമേക്കാവ് മുതൽ ശോഭ സിറ്റി വരെയുള്ള ആറ് കിലോമീറ്ററാണ് ആദ്യ റീച്ച്. ഇവിടെ പാലത്തിന്റെയും രണ്ട് കലുങ്കിന്റെയും നിർമ്മാണം നടക്കുന്നു. പുഴയ്ക്കൽ-മഴുവഞ്ചേരി വരെ ഒമ്പത് കിലോമീറ്ററാണ്.

രണ്ടാം റീച്ച് . മുണ്ടൂർ മുതൽ ഒരു കിലോമീറ്റർ നാല് പാളിയാണ്. ഇവിടെയും കൈപ്പറമ്പ് - മഴുവഞ്ചേരി മേഖലയിലുമാണ് നിർമ്മാണം നടക്കുന്നത്. മൂന്നാം റീച്ച് മഴുവഞ്ചേരി - ചൂണ്ടൽ വരെ അഞ്ച് കിലോമീറ്ററാണ്. ഇവിടെ ആറ് കലുങ്കിന്റെ നിർമ്മാണമാണ് നടക്കുന്നത്.

മുന്നറിയിപ്പില്ലാതെ...

ഈസ്റ്റർ അവധി കഴിഞ്ഞുള്ള തിങ്കളാഴ്ചയായിട്ടും അമല നഗറിൽ മുന്നറിയിപ്പ് നൽകാതെ രാവിലെ ടാറിംഗ് തുടങ്ങിയത് യാത്രക്കാരെ വലച്ചു. മതിയായ സൂചനാ ബോർഡില്ലാതെയാണ് പണി നടക്കുന്നതെന്നാണ് ആരോപണം.

മൂന്ന് വരിയായി വാഹനങ്ങൾ കയറി വരുമ്പോഴാണ് പുഴയ്ക്കലിൽ വലിയ കുരുക്കുണ്ടാകുന്നത്. കഴിഞ്ഞദിവസം ഒരു ബസ് പിടിച്ചെടുത്ത് കേസെടുത്തിരുന്നു. രാവിലെ പത്തോളം പൊലീസുകാരെ നിയോഗിച്ചാണ് കുരുക്ക് ഒഴിവാക്കിയത്.

എസ്.എച്ച്.ഒ പേരാമംഗലം.

മണ്ണുത്തി - ഇടപ്പിള്ളി പാതയിലും അഴിയാക്കുരുക്ക്

പുതുക്കാട് : മണ്ണുത്തി - ഇടപ്പിള്ളി ദേശീയ പാതയിൽ അടിപ്പാതകളുടെ നിർമ്മാണം ആരംഭിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷം. ആമ്പല്ലൂരിലും പേരാമ്പ്രയിലും വാഹനങ്ങളുടെ നീണ്ട നിരയാണ്. അവധി ദിവസങ്ങൾ കഴിഞ്ഞതോടെ ഇന്നലെ ഈ ഭാഗത്ത് ഗതാഗതം സംഭിച്ചു. ആംബുലൻസുകളും എയർപോർട്ടിലേയ്ക്കുള്ള വാഹനങ്ങളും കുരുക്കിൽ കുടുങ്ങി. അടിപ്പാതകളുടെ നിർമ്മാണ സ്ഥലത്ത് സർവീസ് റോഡുകൾ നവീകരിക്കാൻ നടത്തിയ നീക്കമാണ് പൊല്ലാപ്പായത്. അടിപ്പാത നിർമ്മാണത്തിന് മുമ്പായി സർവീസ് റോഡുകൾ നവീകരിക്കുന്നതിന് തുടക്കം കുറിച്ചെങ്കിലും നവീകരണം പൂർത്തിയാക്കുന്നതിന് മുമ്പായി അടിപാതകളുടെ നിർമ്മാണത്തിനായി പ്രധാന പാതകൾ അടച്ചാണ് പ്രതിസന്ധിക്ക് കാരണം. കളക്ടറും എം.എൽ.എ മാരും ജനപ്രതിനിധികളും ദേശീയ പാത ഉദ്യോഗസ്ഥരുമായും കരാർ കമ്പനി പ്രതിനിധികളുമായും നടത്തിയ ചർച്ചയിലെ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് രൂക്ഷമായ കുരുക്കിന് ഇടയാക്കുന്നതെന്ന് ആരോപണമുണ്ട്. പരാതികൾ വർദ്ധിച്ചതോടെ ജില്ലാ കളക്ടർ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾപിരിവ് നിറുത്തിവെക്കാൻ കഴിഞ്ഞ 16 ന് ഉത്തരവിട്ടു. എന്നാൽ 19 ന് രാത്രി കളക്ടർ ഉത്തവ് പിൻവലിച്ചു. ഇത് സംബന്ധിച്ച് ഇന്ന് ബന്ധപ്പെട്ടവരുടെ യോഗം ചേരും.

ദേ​ശീ​യ​പാ​ത​യി​ലെ​ ​സ്തം​ഭ​നം, 1998​ലെ​ ​ആ​വ​ർ​ത്ത​നം

ചാ​ല​ക്കു​ടി​:​ ​ചാ​ല​ക്കു​ടി​യി​ൽ​ ​നി​ന്ന് ​എ​റ​ണാ​കു​ള​ത്തെ​ത്താ​ൻ​ ​സാ​ധാ​ര​ണ​ ​ര​ണ്ടേ​കാ​ൽ​ ​മ​ണി​ക്കൂ​റാ​ണ് ​ആ​വ​ശ്യം.​ ​എ​ന്നാ​ൽ​ ​ഇ​പ്പോ​ഴാ​ക​ട്ടെ​ ​അ​ത് ​നാ​ലും​ ​അ​തി​ൽ​ക്കൂ​ടു​ത​ലു​മാ​കും.​ ​ര​ണ്ടി​ട​ത്താ​യി​ ​ന​ട​ക്കു​ന്ന​ ​അ​ടി​പ്പാ​ത​ ​നി​ർ​മ്മാ​ണ​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​ര​ണ്ട​ര​ ​പ​തി​റ്റാ​ണ്ടി​ന് ​ശേ​ഷം​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​ചാ​ല​ക്കു​ടി​ ​മേ​ഖ​ല​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ഇ​ത്ര​യേ​റെ​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക് ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ചി​റ​ങ്ങ​ര,​ ​മു​രി​ങ്ങൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​അ​ടി​പ്പാ​ത​ ​നി​ർ​മ്മാ​ണ​മാ​ണ് ​വാ​ഹ​ന​യാ​ത്രി​ക​രെ​ ​പെ​രു​വ​ഴി​യി​ൽ​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​ന​ട്ടം​ ​തി​രി​യി​ക്കു​ന്ന​ത്.​ ​അ​ടി​പ്പാ​ത​ ​നി​ർ​മ്മാ​ണ​ത്തി​ന് ​മു​ന്നോ​ടി​യാ​യി​ ​കൊ​ര​ട്ടി​ ​ജം​ഗ്ഷ​നി​ൽ​ ​സ​ർ​വീ​സ് ​റോ​ഡു​ക​ളു​ടെ​ ​പൂ​ർ​ത്തീ​ക​ര​ണ​വും​ ​ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ​ആ​ക്കം​ ​കൂ​ട്ടു​ന്നു.​ ​ഡി​സം​ബ​ർ​ ​അ​വ​സാ​ന​ത്തോ​ടെ​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​നം​ ​പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് ​ദേ​ശീ​യ​പാ​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​യു​ന്ന​ത്. ചി​റ​ങ്ങ​ര​യി​ലെ​ ​മെ​ല്ലെ​പ്പോ​ക്കി​നെ​ ​അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ൽ​ ​എ​ത്ര​കാ​ലം​ ​ജ​ന​ങ്ങ​ൾ​ ​ഈ​ ​ദു​രി​തം​ ​പേ​റേ​ണ്ടി​ ​വ​രു​മെ​ന്ന് ​പ​റ​യാ​നാ​കി​ല്ല.​ ​ശേ​ഷം​ ​കൊ​ര​ട്ടി​യി​ൽ​ ​സ്പാ​ൻ​ ​മോ​ഡ​ൽ​ ​അ​ടി​പ്പാ​ത​യും​ ​നി​ർ​മ്മി​ക്ക​ണം.​ ​സ​ർ​വീ​സ് ​റോ​ഡു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​താ​ണ് ​ചി​റ​ങ്ങ​ര​യി​ലെ​ ​പ്ര​ശ്‌​നം.​ ​ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ ​ക​യ​റി​യ​പ്പോ​ൾ​ ​ര​ണ്ടി​ട​ത്ത് ​കാ​ന​യു​ടെ​ ​സ്ലാ​ബ് ​ത​ക​ർ​ന്നു.​ ​ഇ​വി​ടെ​ ​റോ​ഡി​ന്റെ​ ​ഇ​രു​ഭാ​ഗ​വും​ ​അ​ടി​ത്ത​ട്ട് ​കോ​ൺ​ക്രീ​റ്റിം​ഗ് ​പൂ​ർ​ത്തി​യാ​ക്കി. തൃ​ശൂ​ർ​ ​റൂ​ട്ടി​ലു​ള്ള​ ​സൈ​ഡ് ​ഭി​ത്തി​യും​ ​പൂ​ർ​ത്തി​യാ​യി​ ​വ​രു​ന്നു.​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​വാ​ഹ​ന​ങ്ങ​ൾ​ ​ഇ​ഴ​ഞ്ഞു​നീ​ങ്ങു​മ്പോ​ൾ​ ​രാ​പ്പ​ക​ൽ​ ​വ്യ​ത്യാ​സ​മി​ല്ലാ​തെ​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക് ​അ​തി​രൂ​ക്ഷ​മാ​ണ്.​ ​നെ​ടു​മ്പാ​ശേ​രി​ ​എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കു​ള്ള​ ​വാ​ഹ​ന​ങ്ങ​ൾ​ ​കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ ​കാ​ഴ്ച​യും​ ​സാ​ധാ​ര​ണം.​ ​മു​രി​ങ്ങൂ​ർ​ ​ജം​ഗ്ഷ​നി​ൽ​ ​ഇ​രു​വ​രി​ക​ളി​ലും​ ​ഒ​ന്നി​ച്ചാ​ണ് ​നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​നം.​ ​ഇ​വി​ടെ​ ​നി​ന്നും​ ​കൊ​ര​ട്ടി​ ​മേ​ഖ​ല​യി​ലെ​ ​ഗാ​താ​ഗ​ത​ക്കു​രു​ക്കാ​രം​ഭി​ക്കും.

ഓ​ർ​മ്മ​ക​ളി​ൽ​ ​ചാ​ല​ക്കു​ടി​പ്പാ​ല​ത്തി​ലെ​ ​ഗ​താ​ഗ​ത​ ​സ്തം​ഭ​നം

1998​ ​കാ​ല​ഘ​ട്ടം,​ ​അ​ന്നാ​യി​രു​ന്നു​ ​ദേ​ശീ​യ​പാ​ത​ ​ക​ണ്ട​ ​മ​ദ്ധ്യ​ ​കേ​ര​ള​ത്തി​ലെ​ ​ഏ​റ്റ​വും​ ​രൂ​ക്ഷ​മാ​യ​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക്.​ ​നാ​ലു​വ​രി​യാ​ക്കു​ന്ന​തി​ന് ​മു​മ്പ് ​ചാ​ല​ക്കു​ടി​ ​പു​ഴ​മ്പാ​ല​ത്തി​ന് ​സം​ഭ​വി​ച്ച​ ​കേ​ടു​പാ​ട് ​തീ​ർ​ക്കു​ന്ന​തി​ന് ​ഒ​രു​ ​വ​ർ​ഷ​ത്തോ​ളം​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​ജ​ന​ങ്ങ​ൾ​ ​അ​നു​ഭ​വി​ച്ച​ ​ദു​രി​ത്തി​ന് ​കൈ​യും​ ​ക​ണ​ക്കു​മി​ല്ലാ​യി​രു​ന്നു.​ ​ര​ണ്ട് ​മാ​സം​ ​പാ​ലം​ ​അ​ട​ച്ചി​ട്ടു.​ ​പി​ന്നീ​ട് ​സ​ർ​വീ​സ് ​ബ​സു​ക​ളും​ ​ചെ​റി​യ​ ​വാ​ഹ​ന​ങ്ങ​ളും​ ​മാ​ത്രം​ ​ഗ​ർ​ഡ​ർ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ ​ക​ട​ത്തി​വി​ട്ടു.​ ​മ​റ്റു​ള്ള​ ​എ​ല്ലാ​ ​വാ​ഹ​ന​ങ്ങ​ളും​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​റോ​ഡി​ലൂ​ടെ​ ​മാ​ള​ ​വ​ഴി​യും​ ​ഓ​ടി.