ശ്രീനാരായണ ദിവ്യ പ്രബോധനം
Tuesday 22 April 2025 12:36 AM IST
തൃശൂർ: പൊങ്ങണംകാട് ശ്രീനാരായണ സേവാ മന്ദിരം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 22, 23, 24 തീയതികളിൽ ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവും നടക്കും. 22ന് വൈകിട്ട് നാലിന് ധ്യാനാചാര്യൻ സ്വാമി സച്ചിദാനന്ദയെയും ശിവഗിരി മഠത്തിലെ ഇതര സന്യാസിവര്യന്മാരെയും വൈദിക ശ്രേഷ്ഠരെയും സ്വീകരിച്ചാനയിക്കും. തുടർന്ന് ദിവ്യജ്യോതി പ്രയാണം നടക്കും. 24ന് വൈകിട്ട് യജ്ഞ സമർപ്പണത്തോടെ സമാപിക്കും.