ജസ്റ്റിസ് കൃഷ്‌ണൻ നടരാജനെ കേരളത്തിലേക്ക് മാറ്റാൻ ശുപാർശ
ന്യൂഡൽഹി: കർണാടക ഹൈക്കോടതി ജഡ്‌ജി കൃഷ്‌ണൻ നടരാജനെ കേരളത്തിലേക്ക് മാറ്റാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്‌തു. കൃഷ്‌ണൻ നടരാജനുൾപ്പെടെ കർണാടക ഹൈക്കോടതിയിലെ നാലു ജഡ്‌ജിമാർക്കും, തെലങ്കാന ഹൈക്കോടതിയിലെ രണ്ടും, ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ ഒരു ജഡ്‌ജിയെയും സ്ഥലംമാറ്റാനാണ് ശുപാർശ. ശുപാർശ സംബന്ധിച്ച ഫയൽ കേന്ദ്രസർക്കാരിന് അയച്ചു.
അതേസമയം കർണാടക ഹൈക്കോടതിയിലെ ജഡ്‌ജിമാരുടെ സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക സംഘടനകൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്‌ക്ക് കത്തയച്ചു. നടപടി നിരാശാജനകമാണെന്ന് കർണാടക ഹൈക്കോടതി ധാർവാർഡ് ബെഞ്ചിലെ അഡ്വക്കേറ്റ്സ് അസോസിയേഷൻ അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
മറ്റ് ജഡ്ജിമാരുടെ സ്ഥലം മാറ്റം
ജ. ഹേമന്ത് ചന്ദൻഗൗഡർ-കർണാടകയിൽ നിന്ന് മദ്രാസ് ഹൈക്കോടതിയിലേക്ക്
ജ. നെരനഹള്ളി ശ്രീനിവാസൻ സഞ്ജയ് ഗൗഡ-കർണാടകയിൽ നിന്ന് ഗുജറാത്ത് ഹൈക്കോടതിയിലേക്ക്
ജ. പെരുഗു ശ്രീ സുധ-തെലങ്കാനയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക്
ജ. കെ. സുരേന്ദർ-തെലങ്കാനയിൽ നിന്ന് മദ്രാസ് ഹൈക്കോടതിയിലേക്ക്
ജ. ഡോ. കുംഭജദല മന്മഥ റാവു-ആന്ധ്രാപ്രദേശിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക്
ജ. ദീക്ഷിത് കൃഷ്‌ണ ശ്രീപദ്-കർണാടകയിൽ നിന്ന് ഒഡിഷയിലേക്ക്