ആനന്ദബോസ് ആശുപത്രിയിൽ
Tuesday 22 April 2025 1:05 AM IST
കൊൽക്കത്ത: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസിനെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ ഈസ്റ്റേൺ കമാൻഡ് ആശുപത്രിയിൽ ഇന്നലെ രാവിലെ 10ഓടെയാണ് പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഗവർണറെ ആശുപത്രിയിൽ സന്ദർശിച്ചു.