ഈ നാളുകാർക്ക് ദാമ്പത്യ സൗഖ്യം, വാഗ്‌ദാനങ്ങൾ പാലിക്കും: അറിയാം നിങ്ങളുടെ നാളെ

Thursday 05 September 2019 4:08 PM IST

2019 സെപ്തംബർ - 6 - വെള്ളിയാഴ്ച്ച - ചിങ്ങം 21

പുലർച്ചെ 04 മണി 08 മിനിറ്റ് 27 സെക്കന്റ് വരെ അനിഴം ശേഷം തൃക്കേട്ട

അശ്വതി - വിദേശയാത്രാനുമതി,പൂർവിക സ്വത്ത് ലഭിക്കും. ആരോഗ്യം തൃപ്തികരം.

ഭരണി - ദാമ്പത്യ സൗഖ്യം. വാഗ്ദാനങ്ങൾ പാലിക്കും. ദു:ശീലങ്ങൾ ഒഴിവാക്കും.

കാർത്തിക - വ്യാപാരം വിപുലീകരിക്കും. ജനങ്ങളുടെ അംഗീകാരം നേടും. സാമ്പത്തിക പുരോഗതി.

രോഹിണി - ബന്ധു ഗുണം.സമ്മാന പദ്ധതികളിൽ വിജയം. ഗൃഹ നിർമ്മാണം ആരംഭിക്കും.

മകയിരം - നിഷേധാത്മകമായ നിലപാടുകൾ. ഉദ്യോഗ നഷ്ടം. തസ്കര ശല്യം.

തിരുവാതിര - വിദേശയാത്രാ തടസം. ഭൂമിതർക്കം.കുടുംബ കലഹം.

പുണർതം - ഗൃഹ മാറ്റം. പ്രണയ പരാജയം. പാരമ്പര്യസ്വത്ത് സംബന്ധിച്ച് തർക്കങ്ങൾ.

പൂയം - ചികിത്സാ ഗുണം.പണം തിരികെ കിട്ടും. വിദ്യാവിജയം.

ആയില്യം - ഭൂമി വിൽപ്പന നടക്കും. മാതൃഗുണം. സമ്പൽ സമൃദ്ധിയും പുരോഗതിയും.

മകം - വാഹന യോഗം.പുതിയ അവസരങ്ങൾ. സ്വദേശത്ത് തിരികെ വരും.

പൂരം - ആനുകൂല്യങ്ങൾ ലഭിക്കും. കുറ്റങ്ങളും കുറവുകളും പരിഹരിക്കും. കുടുംബസുഖം.

ഉത്രം - സ്ത്രീകളുമായി രമ്യതയിലെത്തും. സന്താനഭാഗ്യം,.വിജയസാദ്ധ്യത.

അത്തം - വാഹനം മാറ്റി വാങ്ങും.ആഘോഷങ്ങളിൽ പങ്കെടുക്കും.അവസരങ്ങൾ പ്രയോജനപ്പെടുത്തും.

ചിത്തിര - സ്വസ്ഥതയും സമാധാനവും ലഭിക്കും. അപവാദങ്ങളെ അതിജീവിക്കും.

ചോതി - ശുഭാപ്തി വിശ്വാസം വർദ്ധിക്കും. രക്ഷിതാക്കളെ സംരക്ഷിക്കും. ഈശ്വരാധീനം.

വിശാഖം - ഉദ്യോഗപ്രാപ്തി.വിദേശ ഗുണം. നീതിപൂർവം പ്രവർത്തിക്കും. ആഭരണ ലാഭം.

അനിഴം - വസ്തു കച്ചവടത്തിൽ ധനലാഭം.പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും.

കേട്ട - അനുകൂല ഉദ്യോഗമാറ്റം. കീർത്തിയും പദവിയും ലഭിക്കും സന്താനഭാഗ്യം.

മൂലം - പ്രതികൂലാവസ്ഥയെ അതിജീവിക്കും. കഠിനമായി പ്രവർത്തിക്കും.മന:സന്തോഷം.

പൂരാടം - കച്ചവടത്തിൽ മുടക്കുമുതൽ നഷ്ടമാകും. ശത്രുഭീതി.സ്ഥാനനഷ്ടം.

ഉത്രാടം - അലസതയും ഉദാസീന മനോഭാവവും. വിഷമാവസ്ഥകൾ. സാമ്പത്തിക ചെലവുകൾ.

തിരുവോണം - അവസരവാദം ദുരിതത്തിലെത്തിക്കും. വൈദ്യസഹായം വേണ്ടിവരും. യാത്രാക്ലേശം.

അവിട്ടം - വ്യവസ്ഥകൾ പാലിക്കും. ബന്ധു സമാഗമം. സഹോദര ഗുണം.

ചതയം - വ്യവഹാര പരാജയം. ദുർച്ചെലവുകൾ. ലഹരി ഉപയോഗം മൂലം പ്രശ്നങ്ങൾ.

പൂരുരുട്ടാതി - മേലധികാരികളുടെ അംഗീകാരം. മന:സംതൃപ്തി.ദാമ്പത്യ വിജയം.

ഉത്തൃട്ടാതി - സംഘടനാ പ്രവർത്തനങ്ങൾ വിജയിക്കും. ആദ്ധ്യാത്മികത വർദ്ധിക്കും. പ്രണയം.

രേവതി - നിരപരാധിത്തം തെളിയിക്കും. നിദ്രാസുഖം. ആത്മവിശ്വാസം വളരും.