സിനഡിൽ സ്ത്രീകൾക്കും വോട്ടവകാശം നൽകി
Tuesday 22 April 2025 1:25 AM IST
ബിഷപ്പുമാരുടെ സിനഡ് യോഗത്തിൽ സ്ത്രീകൾക്കും മറ്റ് പ്രതിനിധികൾക്കും വോട്ടവകാശം അടക്കമുള്ള പരിഷ്കാരങ്ങൾ ഫ്രാൻസിസ് മാർപാപ്പ നടപ്പാക്കി. മാർപാപ്പയുടെ ഉപദേശക സമിതിയായ സിനഡുകളിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് അനുമതി ഉണ്ടായിരുന്നെങ്കിലും വോട്ടവകാശം ഇല്ലായിരുന്നു. ഇതോടെ യോഗത്തിൽ പങ്കെടുക്കുന്ന കന്യാസ്ത്രീമാർക്കും പുരോഹിതൻമാർക്കൊപ്പം മതപരമായ നടപടികളിൽ വോട്ട് ചെയ്യാനായി. വോട്ടവകാശമുള്ള 70 ബിഷപ്പ് ഇതര പ്രതിനിധികളെ സിനഡിൽ ഉൾപ്പെടുത്തുമെന്നും ഇതിൽ പകുതി പേർ സ്ത്രീകളായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.