കൈകൊട്ടിക്കളി മത്സരം 

Tuesday 22 April 2025 1:30 AM IST
കടവുങ്കൽ സൂര്യ സജീവ് സ്മാരക വനിത കൈകൊട്ടിക്കളി മത്സരം ചങ്ങനാശേരി നഗരസഭാ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്തപ്പോൾ.

ചങ്ങനാശേരി: തൃക്കൊടിത്താനം മണികണ്ഠവയൽ ജോൺ പാറയിൽ ഗ്രന്ഥാലയം ആൻഡ് വായനശാല, സ്ത്രീശക്തി വനിതവേദി, അവളിടം ക്ലബ്, 4,5, 6 വാർഡ് കുടുംബശ്രീ എ.ഡി.എസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒന്നാമത് കടവുങ്കൽ സൂര്യ സജീവ് സ്മാരക വനിത കൈകൊട്ടിക്കളി മത്സരം സമാപിച്ചു. മണികണ്ഠവയൽ പൂവത്തിങ്കൽ ഭാഗത്തുള്ള മൈതാനിയിൽ നടന്ന മത്സരം ചങ്ങനാശേരി നഗരസഭാ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്തു. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് അംഗവും വായനശാല ഭരണസമിതി അംഗവുമായ ഉഷ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.മത്സരത്തിൽ ഒന്നാംസ്ഥാനം ആരവം തലവടി കരസ്ഥമാക്കി.