സൗജന്യ ജർമ്മൻ ഭാഷ പഠനം ഉദ്ഘാടനം ചെയ്തു
Tuesday 22 April 2025 1:31 AM IST
ചങ്ങനാശേരി: കുട്ടികളുടെ വിദേശ ഭാവി പഠനത്തിന് സഹായകമായി സി.എം.ഐ വൈദികർ നേതൃത്വം നൽകുന്ന ചെത്തിപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സർഗക്ഷേത്ര അക്കാഡമിയുടെ കീഴിൽ പ്ലസ്ടു പഠനം കഴിഞ്ഞവർക്കും നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയവർക്കും സൗജന്യമായി നൽകുന്ന എ 1 മുതൽ ബി 2 വരെയുള്ള ജർമൻ ഭാഷ പഠന ക്ലാസുകളുടെ ഉദ്ഘാടനം സി.എം.ഐ സഭ പ്രൊഫിൻഷ്യൽ ഫാ.ആന്റണി ഇളംതോട്ടം നിർവഹിച്ചു. ഐ.ഇ.എൽ.ടിയഎസ്, പി.റ്റി.ഇ, സ്‌പോക്കൺ ഇംഗ്ലീഷ് എന്നീ ക്ലാസ്സുകളും അക്കാദമിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. താത്പര്യമുള്ളവർ ദർഗക്ഷേത്ര അക്കാദമിയുമായി ബന്ധപ്പെടണം ഫോൺ: 94968 02200.