നടി ക്രിസ്‌റ്റെൻ സ്റ്റുവർട്ട് വിവാഹിതയായി

Tuesday 22 April 2025 7:24 AM IST

ലോസ് ആഞ്ചലസ്: ' ദ ട്വിലൈറ്റ് സാഗ ' സിനിമാ പരമ്പരകളിലൂടെ ആരാധകരെ സൃഷ്ടിച്ച നടി ക്രിസ്‌റ്റെൻ സ്റ്റുവർട്ടും പങ്കാളി ഡിലൻ മേയറും വിവാഹിതരായി. ഞായറാഴ്ച ലോസ് ആഞ്ചലസിലെ വസതിയിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിട്ടായിരുന്നു വിവാഹം. 2019ൽ ഇൻസ്​റ്റഗ്രാമിലൂടെയാണ് ഇരുവരും പ്രണയബന്ധം പരസ്യമാക്കിയത്. 2021ൽ ഇരുവരുടെയും വിവാഹനിശ്ചയം നടന്നു. നടിയും എഴുത്തുകാരിയുമാണ് ഡിലൻ. 2013ൽ ഒരു സിനിമാ ചിത്രീകരണ വേളയിലാണ് ഇരുവരും പരിചയപ്പെട്ടത്. 2017ലാണ് സ്വവർഗാനുരാഗിയാണെന്ന് ക്രിസ്‌റ്റെൻ വെളിപ്പെടുത്തിയത്.