ഇന്ന് ഭൗമദിനം
Tuesday 22 April 2025 7:25 AM IST
ന്യൂയോർക്ക് : ഇന്ന് ലോക ഭൗമദിനം. നിലനിൽപ്പിനായി ഭൂമിയെ സംരക്ഷിക്കുക എന്ന മനുഷ്യന്റെ ഉത്തരവാദിത്വം ഓർമ്മപ്പെടുത്തുകയാണ് ഓരോ ഭൗമദിനത്തിലൂടെയും ലക്ഷ്യമിടുന്നത്. അസാധാരണമായ ചൂട് അടക്കം കാലാവസ്ഥാ വ്യതിയാനം ലോകത്തെ പിടിമുറുക്കുന്ന ഈ കാലഘട്ടത്തിൽ ഭൗമ ദിനം ഏറെ പ്രസക്തി അർഹിക്കുന്നു. മരങ്ങൾ നട്ടുപിടിപ്പിച്ചും അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചും ഭൂമിയിലെ താപനില ഉയരുന്നത് നിയന്ത്രിക്കണം. 1970 ഏപ്രിൽ 22ന് യു.എസിൽ ആദ്യമായി ആചരിക്കപ്പെട്ട ഭൗമദിനം ഇന്ന് ലോകമെമ്പാടും ഏറ്റെടുത്തിരിക്കുകയാണ്. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വിവിധ പരിപാടികളിലൂടെ ലോകം ഇന്നത്തെ ദിനം ആചരിക്കുന്നു. 'നമ്മുടെ ഊർജ്ജം, നമ്മുടെ ഭൂമി" എന്നതാണ് ഇക്കൊല്ലത്തെ ഭൗമദിന സന്ദേശം.