കുടുംബത്തെ കാണണം: റാണ

Tuesday 22 April 2025 7:25 AM IST

ന്യൂഡൽഹി: കുടുംബത്തെ കാണണമെന്ന് മുംബയ് ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണ ഡൽഹി പട്യാല ഹൗസ് കോടതിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ എൻ.ഐ.എയുടെ നിലപാട് കോടതി തേടി. വിഷയം നാളെ വീണ്ടും പരിഗണിക്കും. പാർക്കിൻസൺസ്,മറവിരോഗം തുടങ്ങി 33ൽപ്പരം ആരോഗ്യപ്രശ്‌നങ്ങൾ തനിക്കുണ്ടെന്ന് തഹാവൂർ റാണ അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബവുമായി ആശയവിനിമയം നടത്തണമെന്ന് താത്പര്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയത്. ഏപ്രിൽ 10നാണ് റാണയെ യു.എസിൽ നിന്ന് ഇന്ത്യയിലെത്തിച്ചത്. 11ന് പുലർച്ചെ 18 ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. 11ാം ദിനമായ ഇന്നലെയും ചോദ്യംചെയ്യൽ തുടർന്നു.