തന്റെ ഇഷ്ട നമ്പറിനായി റെക്കാഡ് തുക മുടക്കി ബാലയ്യ, ലേലത്തിൽ ഏറ്റവും കൂടുതൽ പണമെറിഞ്ഞ് സൂപ്പർസ്റ്റാർ

Tuesday 22 April 2025 1:15 PM IST

തെ​ലു​ങ്ക് ​സൂപ്പർ​താ​ര​വും എംഎൽഎയും ​ ​ടിഡിപി​ ​നേ​താ​വു​മാ​യ ന​ന്ദ​മു​രി​ ​ബാ​ലകൃഷ്‌ണ ഇഷ്ടനമ്പറിനായി മുടക്കിയത് ലക്ഷങ്ങൾ. 0001 എന്ന നമ്പറിനായി 7.75 ലക്ഷം രൂപ ആണ് ബാ​ല​കൃ​ഷ്‌​ണ മുടക്കിയത്. ഹൈദരാബാദിലെ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അടുത്തിടെ നടത്തിയ ലേലത്തിൽ പ്രിയ നമ്പറിനായി ഏറ്റവും ഉയർന്ന തുക നൽകിയത് ബാലകൃഷ്‌ണ ആയിരുന്നു. 0009, 9999, 0005, 0007, 0019, 0099 തുടങ്ങിയ നമ്പറുകളും ലേലത്തിനുണ്ടായിരുന്നു.

ബാലയ്യ, എൻബികെ എന്നീ പേരുകളിലാണ് ​ന​ന്ദ​മു​രി​ ​ബാ​ല​കൃ​ഷ്‌​ണ അറിയപ്പെടുന്നത്. രാജ്യത്തെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പ​ത്മ​ഭൂ​ഷൺ ഇക്കൊല്ലം ലഭിച്ച 19 പേരിൽ ബാലയ്യയുമുണ്ടായിരുന്നു. തെലുങ്ക് സിനിമയിലെ സംഭാവനകൾക്കും മാനുഷിക പ്രവർത്തനങ്ങൾക്കുമാണ് ആദരവ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, സംവിധായകൻ എസ് എസ് രാജമൗലി, നടന്മാരായ ജൂനിയർ എൻടിആർ, വെങ്കടേഷ് ദഗ്ഗുബട്ടി, മഹേഷ് ബാബു തുടങ്ങിയ പ്രമുഖർ പുരസ്‌കാര നേട്ടത്തിൽ താരത്തിന് ആശംസകൾ അറിയിച്ചിരുന്നു.

അതേസമയം, ജനുവരിയിൽ പുറത്തിറങ്ങിയ ബാലയ്യയുടെ 109ാമത് ചിത്രം ടാക്കു മഹാരാജ് ആദ്യ എട്ടുദിവസങ്ങൾ കൊണ്ടുതന്നെ 156 കോടി നേടി കുതിപ്പ് നടത്തിയിരുന്നു. ബോബി കൊല്ലി സംവിധാനം ചെയ്ത ചിത്രത്തിൽ ബോബി ഡിയോൾ, ഉർവശി റൂട്ടേല, ശ്രദ്ധ ശ്രീനാഥ്, പ്രഗ്യ ജയ്‌സ്വാൾ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.