ബിഗ് ‌ബോസ് മുൻതാരവും നടിയുമായ പ്രിയങ്ക വീണ്ടും വിവാഹിതയായി; ഇത്രയും പ്രായമായ ആളെ വിവാഹം കഴിച്ചത് കാശിനുവേണ്ടിയെന്ന് വിമർശനം

Tuesday 22 April 2025 4:47 PM IST

നടിയും അവതാരകയുമായ പ്രിയങ്ക ദേശ്‌പാണ്ഡെ വീണ്ടും വിവാഹിതയായി. വാസി സാചിയാണ് വരൻ. ഡി ജെയായ വാസിയും പ്രിയങ്കയും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും ചിത്രങ്ങൾ ഇപ്പോഴാണ് വൈറലായത്. പിന്നാലെ നടിയെ വിമർശിച്ചുകൊണ്ട് ചിലർ രംഗത്തെത്തുകയും ചെയ്‌തു.

മുപ്പത്തിമൂന്നുകാരിയായ പ്രിയങ്കയുടെ രണ്ടാം വിവാഹമാണിത്. നാൽപ്പത്തിരണ്ടുകാരനാണ് വാസി. ഇരുവരുടെയും പ്രായവ്യത്യാസത്തെച്ചൊല്ലിയാണ് ചിലർ നടിയെ വിമർശിക്കുന്നത്. കാശിന് വേണ്ടിയാണ് ഇത്രയും പ്രായ വ്യത്യാസമുള്ളയാളെ പ്രിയങ്ക തിരഞ്ഞെടുത്തതെന്നൊക്കെയാണ് വിമർശനം.

2016ലായിരുന്നു പ്രിയങ്കയുടെ ആദ്യ വിവാഹം. വിജയ് ടിവിയിലെ അവതാരകയാണ് പ്രിയങ്ക. ചാനലിലെ അവതാരകനായിരുന്ന പ്രവീൺകുമാറാണ് നടിയുടെ ആദ്യ ഭർത്താവ്. 2022ൽ ഇരുവരും വേർപിരിഞ്ഞു. റാണി ആട്ടം, ഉന്നോട് വാഴ്ന്താൽ വരമല്ലവ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച പ്രിയങ്ക ബിഗ് ബോസ് മുൻ താരമാണ്.