രാമായണ മുംബയിൽ

Wednesday 23 April 2025 4:17 AM IST

ഇന്ത്യൻ സിനിമ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ബ്രഹ്മാണ്ഡ ചിത്രം രാമായണ മുംബയിൽ അടുത്ത ആഴ്ച ചിത്രീകരണം ആരംഭിക്കും. രാമനായി രൺബീർ കപൂറും സീത ആയി സായ് പല്ലവിയും എത്തുന്നു. രാവണന്റെ വേഷമാണ് യഷ് അവതരിപ്പിക്കുന്നത്. സണ്ണി ഡിയോൾ ആണ് മറ്റൊരു താരം. ടോക് സിക്കിന്റെ ഒരു ഷെഡ്യൂൾ പൂർത്തിയാക്കിയശേഷം രാമായണയിൽ അടുത്ത ആഴ്ച യഷ് പ്രവേശിക്കും. ഒക്ടോബർ വരെ രാമായണയ്ക്ക് യഷ് ഡേറ്റ് നൽകിയിട്ടുണ്ട്. ലാറ ദത്ത, രാകുൽ പ്രീതി സിംഗ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ലാറ ദത്ത കൈകേകിയായും രാകുൽ പ്രീത് സിംഗ് ശൂർപണഖയായും എത്തിയേക്കും. ബോബി ഡിയോൾ കുംഭകർണനാകും.വൻതാരനിരയിലാണ് രാമായണ ഒരുങ്ങുന്നത്. മലയാളത്തിൽനിന്ന് താരങ്ങൾ ആരും രാമായണയുടെ ഭാഗമാകുന്നില്ലെന്നാണ് വിവരം. രാജ്യത്തെ പ്രമുഖ നിർമ്മാണ കമ്പനിയായ നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മാണം. 700 കോടിക്ക് മുകളിലാണ് ബഡ്ജറ്റ്. ആദ്യഭാഗം അടുത്തവർഷം ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും റിലീസ് ചെയ്യും.