മലയാളത്തിലും തമിഴിലും ശ്രീനാഥ് ഭാസിയുടെ ആസാദി 9ന്
ശ്രീനാഥ് ഭാസി നായകനായി നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി മേയ് 9ന് റിലീസ് ചെയ്യും. മലയാളത്തിലും തമിഴിലുമായി പ്രദർശനത്തിന് എത്തുന്ന ചിത്രം പൂർണമായും മെഡിക്കൽ ഫാമിലി ഗണത്തിൽപ്പെടുന്നു. ഒരു രാത്രി, ഒരു ജനനം, ഒരു ദൗത്യം എന്ന ടാഗ് ലൈനോടെയാണ് പുതിയ പോസ്റ്റർ പുറത്ത്. ത്രില്ലർ സ്വഭാവം നൽകുന്നതാണ് പോസ്റ്റർ'.ലാൽ, വാണിവിശ്വനാഥ് , സൈജു കുറുപ്പ് എന്നിവരും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. രവീണ രവിയാണ് നായിക.മാമന്നൻ എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയതാണ് രവീണ. ടി.ജി. രവി, വിജയകുമാർ,ഷാബു പ്രൗദിൻ, രാജേഷ് ശർമ്മ,ബോബൻ സാമുവൽ, മാല പാർവതി, ഫൈസൽ, ആമി അഭിരാം, ജിലു ജോസഫ്, ഷോബി തിലകൻ, അബിൻബിനോ , ആന്റണി ഏലൂർ, ആശ മഠത്തിൽ, അഷ്കർ അമീർ, തുഷാര ഹേമ എന്നിവരാണ് മറ്ര് താരങ്ങൾ. സംവിധായകൻ സാഗർ ആണ് തിരക്കഥ, സനീഷ്സ്റ്റാൻലിഛായാഗ്രഹണം നിർവഹിക്കുന്നു. ഗാനങ്ങൾ - ബി. കെ. ഹരി നാരായണൻ. സംഗീതം -വരുൺ ഉണ്ണി,പ്രൊഡക്ഷൻ കൺട്രോളർ - ആന്റണി ഏലൂർ, ലിറ്റിൽ ക്രൂഫിലിംസിന്റെ ബാനറിൽ ഫൈസൽ രാജാ ആണ് നിർമ്മാണം. വിതരണം സെൻട്രൽ പിക് ചേഴ്സ് റിലീസ്. പി.ആർ. ഒ വാഴൂർ ജോസ്.