വർക്കല രാധാകൃഷ്ണൻ അനുസ്മരണം
Wednesday 23 April 2025 1:32 AM IST
തിരുവനന്തപുരം : മുൻ സ്പീക്കറും എം.പിയുമായിരുന്ന വർക്കല രാധാകൃഷ്ണന്റെ 15ാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് വർക്കല രാധാകൃഷ്ണൻ ഫൗണ്ടേഷൻ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ 10.30ന് തൈക്കാട് ഭാരത് ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. പി.എസ്.സി മുൻ അംഗം കായിക്കര ബാബു അദ്ധ്യക്ഷത വഹിക്കും. മുൻ എം.പി ഡോ.എ.സമ്പത്ത് അനുസ്മരണ പ്രഭാഷണം നടത്തും. മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.ഷാജി പ്രഭാകരനെ ചടങ്ങിൽ ആദരിക്കും. മുൻമന്ത്രിമാരായ സി.ദിവാകരൻ,ബാബു ദിവാകരൻ, വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം.ലാജി, മുതിർന്ന അഭിഭാഷകൻ എം.മോഹനൻ,വി.വിമൽപ്രകാശ്, ഹരി രാധാകൃഷ്ണൻ എന്നിവർ സംസാരിക്കും.