പാറപ്പള്ളി മഖാം ഉറൂസ് സമാപിച്ചു

Tuesday 22 April 2025 8:59 PM IST

കാഞ്ഞങ്ങാട് :പാറപ്പള്ളി മഖാം ഉറൂസ് സമാപന സമ്മേളനം സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുംകൈ ഉൽഘാടനം ചെയ്തു.ഉറൂസ് കമ്മിറ്റി ചെയർമാൻ സ്വാലിഹ് വൈറ്റ് ഹൗസ് അദ്ധ്യക്ഷനായി. ഇ പി അബൂബക്കർ അൽ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് , പാറപ്പള്ളി ജമാഅത്ത് പ്രസിഡന്റ് ഹാജി കെ.അബൂബക്കർ മാസ്റ്റർ, എം.കെ.ഹസൈനാർ, എ.എം.ബഷീർ പറക്കളായി, മുനമ്പം മുഹമ്മദ് ഹാജി, എ.ഉമ്മർ, മുനീർ ഫൈസി ഇർഫാനി, എം.ഹസൈനാർ ഹാജി, ടി.കെ.ഖാലിദ് പാറപ്പളളി, ഹസ്സൻ അർഷദി, ടി.എം.മുനീർ, ടി.കെ.ഇബ്രാഹിം, സി എച്ച്.അബ്ബാസ്, ഇബ്രാഹിം ഹാജി ഒടയൻചാൽ, ഉസ്മാൻപാറപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. കൺവീനർ കെ.എം.അബ്ദുൽ റഹിമാൻ സ്വാഗതം പറഞ്ഞു.അബ്ദുലത്തീഫ് സഖാഫി (മദനീയം )സമാപന കൂട്ടു പ്രാർത്ഥന നടത്തി.