കൂക്കൾ വളപ്പ് തറവാട് കുടുംബ സംഗമം
Tuesday 22 April 2025 9:02 PM IST
മടിക്കൈ : കൂക്കൾ വളപ്പ് തറവാട് കുടുംബ സംഗമം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത ഉദ്ഘാടനം ചെയ്തു . ടി.മാധവി അദ്ധ്യക്ഷത വഹിച്ചു. കുടുംബ സംഗമത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും വീണുകിട്ടിയ മൊബൈൽ ഫോൺ തിരിച്ചു നൽകി സത്യസന്ധത തെളിയിച്ച തറവാട്ടംഗം ബാബു കൊടവലത്തെ അനുമോദിക്കുകയും ചെയ്തു. എസ്.എസ്.എൽ.സി,പ്ലസ്ടു, മറ്റ് പരീക്ഷകളിൽ വിജയിച്ച തറവാട്ടംഗങ്ങളെയും അനുമോദിച്ചു. ഇന്ദിരകുട്ടി ബന്തടുക്ക കുടുംബ സംഗമത്തിൽ പ്രഭാഷണം നടത്തി. എൻ.ബാലകൃഷ്ണൻ, തറവാട് കാരണവർ,അമ്പു തീർത്ഥങ്കര, കുഞ്ഞിരാമൻ കാഞ്ഞങ്ങാട് എന്നിവർ പ്രസംഗിച്ചു. തറവാട് സെക്രട്ടറി കെ.രഞ്ജിത്ത് സ്വാഗതവും എം.കെ.വിനോദ് കുമാർ ഉപ്പിലിക്കൈ നന്ദിയും പറഞ്ഞു.