ഗതാഗത കുരുക്ക് പരിഹരിക്കണം
ചെറുവത്തൂർ : ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ചെറുവത്തൂർ ടൗണിലുണ്ടായ ഗതാഗത കുരുക്കിന് അടിയന്തിര പരിഹാരം കാണണമെന്ന് സി പി.ഐ ചെറുവത്തൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനത്തിന് തുടക്കം കുറിച്ച് കെ.കൃഷ്ണൻ നായർ പതാക ഉയർത്തി. സിപി ഐ ജില്ല എക്സിക്യൂട്ടീവ് അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും മണ്ഡലം സെക്രട്ടറി എം.ഗംഗാധരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ അസി.സെക്രട്ടറി എം.അസിനാർ, എക്സിക്യൂട്ടീവ് അംഗം പി.ഭാർഗ്ഗവി,പി.വിജയ കുമാർ, എ.അമ്പൂഞ്ഞി, രവീന്ദ്രൻ മാണിയാട്ട് എന്നിവർ പ്രസംഗിച്ചു. സംഘാടകസമിതി കൺവീനർ കെ. സുന്ദരൻ സ്വാഗതം പറഞ്ഞു.വി.വി.സുനിത, ടി.കെ.പ്രദീഷ് ,കെ.വി.ശശി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സെക്രട്ടറിയായി കെ.സുന്ദരനെയും അസി.സെക്രട്ടറിയായി എം.ഗണേശനെയും തെരഞ്ഞെടുത്തു.