കൊടിയേറ്റ മഹോത്സവവും പ്രതിഷ്ഠാ ദിനവും നാളെ

Tuesday 22 April 2025 9:14 PM IST

തലശ്ശേരി: ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രം കൊടിയേറ്റ മഹോത്സവവും പ്രതിഷ്ഠാ ദിനവും നാളെ മുതൽ മേയ് ഒന്നുവരെ നടക്കും.തന്ത്രി തെക്കിനയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും ഉത്സവത്തിന്റെ രണ്ടാംദിനമായ 25ന് രാവിലെ 10 മുതൽ ഉച്ച 2 വരെ സൌജന്യ മെഡിക്കൽ ക്യാമ്പ് ഒരുക്കും. ഭക്തരുടെ സഹായ സഹകരണത്തോടെ ചെമ്പു പാകി നവീകരിച്ച ശ്രീ കോവിലും നമസ്‌കാര മണ്ഡപവും 26ന് ദേവന് സമർപ്പിക്കും. മേയ് 1ന് പ്രതിഷ്ഠാദിനാചരണം കൊണ്ടാടും. പവിത്രൻ 'കൂലോത്ത്, രാധാകൃഷ്ണൻ കുനിയിൽ, കെ.അനിൽകുമാർ, കെ.പി. റജോയ്, പി.വി.രാജേന്ദ്രൻ, എം.കുഞ്ഞി അനന്തൻ, സി സത്യനാഥൻ, കെ.കെ.ജ്യോതികുമാർ, കെ.വിനോദ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു