രജിസ്‌ട്രേഷൻ പുതുക്കാം

Wednesday 23 April 2025 1:58 AM IST

ചേർത്തല: വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതെ സീനിയോറിട്ടി നഷ്ടപ്പെട്ട, രജിസ്‌ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട തീയതി 10/94 മുതൽ 09/ 2024 വരെയുള്ള ഉദ്യോഗാർത്ഥികൾക്കും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തവർക്കും അവരുടെ തനത് സീനിയോറിറ്റി നിലനിർത്തി കൊണ്ട് രജിസ്‌ട്രേഷൻ പുതുക്കാൻ 30വരെ അവസരം. www.employment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനാആയി പുതുക്കാനുള്ള സൗകര്യവും ലഭ്യമാണ്. സ്മാർട്ട് ഫോൺ, ഇന്റർനെറ്റ് കഫേകൾ,അക്ഷയ കേന്ദ്രങ്ങൾ മുഖേനയും ഓഫീസിൽ നേരിട്ട് ഹാജരായും റദ്ദായ രജിസ്‌ട്രേഷൻ പുതുക്കാം.