മഹാഭാരതത്തിൽ നടന്നതെന്താണെന്ന് ഓർമ്മയില്ലേ ? പടക്കളം ട്രെയിലർ

Wednesday 23 April 2025 4:02 AM IST

ഒരു കലാലയവും അവിടത്തെ അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള കോംബോയിൽക്കൂടി കടന്നുപോകുന്ന പടക്കളം എന്ന ചി ത്രത്തിന്റെ ട്രെയിലർ പുറത്ത്. നിരവധി കൗതുകങ്ങളും, സസ്പെൻസും, മിത്തും കോർത്തിണക്കി അൽപ്പം ഫാന്റസി ഹ്യൂമറും ചേർത്താണ് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്നത്. ഫാലിമി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സന്ദീ പ് പ്രദീപ്. വാഴയിലൂടെ ശ്രദ്ധേയനായ സാഫ്, അരുൺ അജികുമാർ, യൂട്യൂബർ അരുൺപ്രദീപ,നിര ഞ്ജന അനൂപ് എന്നിവരോടൊപ്പം .സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രത്തെ പ്രതിനിധീകരിക്കുന്നു. ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻരാജ് എന്നിവരാണ് മറ്ര് താരങ്ങൾ. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു. തിരക്കഥ - നിതിൻ.സി.ബാബു.- മനുസ്വരാജ്. സംഗീതം - രാജേഷ് മുരുകേശൻ, ഛായാഗ്രഹണം - അനു മൂത്തേടത്ത്. എഡിറ്റിംഗ് - നിതിൻരാജ് ആരോൾ പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും, വിജയ് സുബ്രമണ്യവും ചേർന്നാണ് നിർമ്മാണം. മേയ് 8ന് റിലീസ് ചെയ്യും.

പി.ആർ. ഒ വാഴൂർ ജോസ്.

.