എല്ലാത്തിനും കാരണം അവളാ.... സുമതി വളവ് ടീസർ

Wednesday 23 April 2025 4:03 AM IST

അവനല്ല. ഇതിനൊക്കെകാരണം അവളാ....സുമതി. എന്നാ പിന്നെ ആദ്യംഅവളെ ക്കൊല്ലാം - സുമതിനെ... ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും.... എടാ...എട... യക്ഷിടെ തന്തക്കു വിള്യക്കുന്നോടാ .... സുമതി വളവ് എന്ന ചിത്രത്തിന്റെ ടീസറിലെ പ്രസക്തഭാഗങ്ങളാണ് ഇത്. മാളികപ്പുറത്തിന്റെ മികച്ച വിജയത്തിനു ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുമതി വളവ്. ഒരു നാടിനെ ഭയത്തിന്റെയും ഉദ്വേഗഗത്തിന്റെയും മുൾമുനയിൽ നിറുത്തുന്ന സുമതി എന്ന പെണ്ണിന്റെ ചെയ്തികൾ ഇന്നും നാടിനെ സംഘർഷത്തിലാക്കുന്നു. ത്രില്ലറിനോടൊപ്പം ഫാന്റസിയും ഹ്യൂമറും ചേർത്ത ചിത്രത്തിന് മാളികപ്പുറത്തിന് തിരക്കഥ രചിച്ച അഭിലാഷ് പിള്ള രചന നിർവഹിക്കുന്നു.അർജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സൈജു കുറുപ്പ്, ബാലു വർഗീസ് , ഗോകുൽ സുരേഷ്, ശ്രാവൺ മുകേഷ്, മനോജ് കെ. യു, സിദ്ധാർത്ഥ് ഭരതൻ, ,ശ്രീജിത്ത് രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, കോട്ടയം രമേശ്, വിജയകുമാർ, ചെമ്പിൽ അശോകൻ, സുമേഷ് ചന്ദ്രൻ, മാസ്റ്റർ ശ്രീപഥ് യാൻ, റാഫി, ശിവ അജയൻ. മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ് , ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജാ റോസ്, ദേവനന്ദ, ജസ്നിയ ജയ ദിഷ് , സ്മിനു സിജോ, അശ്വതി അഭിലാഷ്, എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം - ശങ്കർ. പി.വി, ഗാനങ്ങൾ ബി.കെ. ഹരിനാരായണൻ ,സന്തോഷ് വർമ്മ, ദിൻനാഥ് പുത്തഞ്ചേരി, അഭിലാഷ് പിള്ള .സംഗീതം - രഞ്ജിൻ രാജ്.വാട്ടർമാൻ ഫിലിംസ് ആന്റ് തിങ്ക് സ്റ്റുഡിയോസിന്റെ ബാനറിൽ വാട്ടർമാൻ മുരളിയാണ് നിർമ്മിക്കുന്നത്. പി.ആർ. ഒ വാഴൂർ ജോസ്.

: