പൂങ്കുളം ശാഖ

Wednesday 23 April 2025 2:07 AM IST

കോവളം : എസ്.എൻ.ഡി.പി യോഗം പൂങ്കുളം ശാഖയുടെ മാസ ചതയ പൂജയും സംയുക്ത യോഗവും നാളെ (വ്യാഴാഴ്ച) നടക്കും. ഉച്ചയ്ക്ക് 1 ന് വനിതാസംഘം, മൈക്രോ ഫിനാൻസ് യൂണിറ്റുകൾ എന്നിവയുടെ പ്രതിമാസ സംയുക്ത യോഗം നടക്കും. യോഗത്തിൽ ശാഖ പ്രസിഡന്റ് ജി. ശശിധരൻ, സെക്രട്ടറി എൽ .രാജു പണിക്കർ, വൈസ് പ്രസിഡന്റ് എൻ. കുമാർ, വനിതാസംഘം സെക്രട്ടറി അമ്മിണി ശശിധരൻ,വനിതാസംഘം പ്രസിഡന്റ് ലീല കോളിയൂർ എന്നിവർ സംബന്ധിക്കും. വൈകിട്ട് 3 ന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി,അഖണ്ഡനാമജപം,ഗുരുദേവ കൃതികളുടെ പാരായണം, പ്രസാദ സദ്യ എന്നിവ ഉണ്ടാകും. കോളിയൂർ എ.എസ് ഭവനിൽ എൻ. അശോകൻ പൂജ സമർപ്പണമായി നടത്തും. പൂജയ്ക്ക് എൽ.രവീന്ദ്രൻ മുഖ്യ കാർമികത്വം വഹിക്കും.