അപേക്ഷ ക്ഷണിച്ചു

Tuesday 22 April 2025 10:14 PM IST

തിരുവനന്തപുരം: ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂളിൽ കുക്ക്, ആയ, വാച്ച്മാൻ തസ്തികകളിലേക്ക് ദിവസവേതന വ്യവസ്ഥയിൽ നിയമനം ലഭിക്കുന്നതിന് ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ,ബയോഡാറ്റ, യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മാനേജർ ഇൻ ചാർജ്, ഡോ. അംബേദ്കർ വിദ്യാ നികേതൻ സി.ബി.എസ്.ഇ സ്കൂൾ,ഇഞ്ചക്കൽ,ഞാറനീലി, ഇലഞ്ചിയം പി.ഒ, പാലോട്, തിരുവനന്തപുരം എന്ന വിലാസത്തിൽ മേയ് 5 നകം അയയ്ക്കണം. ഫോൺ : 9495243488.