ക്വിസ് മത്സര വിജയികൾ
Wednesday 23 April 2025 1:15 AM IST
മാവേലിക്കര: പുന്നമൂട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ക്വിസ് പരമ്പരയുടെ ആദ്യ അദ്ധ്യായത്തിൽ ജോയൽ പി.ബെന്നി (സെന്റ് ജോൺസ് എച്ച്.എസ്.എസ്, മറ്റം) ഒന്നാം സമ്മാനം നേടി. രണ്ടാം സമ്മാനം ഹരിനാരായണനും (ചെട്ടികുളങ്ങര എച്ച് എസ്.എസ്), മൂന്നാം സമ്മാനം നവ്ജ്യോത് ഡേവിഡ് നവീനും (ലോർഡ്സ് പബ്ലിക് സ്ക്കൂൾ, കരുനാഗപ്പള്ളി) കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് അവാർഡും പുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും നൽകും. ക്വിസ് പരമ്പര സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡി.പ്രദീപ് കുമാറായിരുന്നു ക്വിസ് മാസ്റ്റർ. അടുത്ത ക്വിസ് മത്സരം 26ന് വൈകിട്ട് 3ന് നടക്കും.