ലോക കരൾ ദിനാചരണം

Wednesday 23 April 2025 2:15 AM IST

ആലപ്പുഴ : ഭക്ഷണം ഔഷധമാണ് എന്ന സന്ദേശം നൽകി വനിത ശിശു ആശുപത്രിയിൽ നടന്ന ലോക കരൾ ദിനാചരണം ഡെപ്യുട്ടി സൂപ്രണ്ട് ഡോ.പി.എസ്.ശ്യാമമോൾ ഉദ്ഘാടനം ചെയ്തു. കൺസൾട്ടന്റ് ഗൈനക്കോളജിസ്​റ്റ് ഡോ.പി.കെ.ബീന അദ്ധ്യക്ഷത വഹിച്ചു. മലയാളികളിലെ നോൺ ഫാ​റ്റി ലിവർ സിറോസിസിന്റെ അപകടകരമായ വർദ്ധന സ്ത്രീകളിലാണ് കൂടുതൽ കാണപ്പെടുന്നതെന്നും, പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾ കരൾ രോഗത്തിന്റെ ആക്കം കൂട്ടുമെന്നും ഗ്യാസ്‌ട്രോ എൻറോളജിസ്​റ്റായ ഡോ.എസ്.ഉണ്ണിക്കൃഷ്ണൻ വിഷയാവതരണത്തിൽ ചൂണ്ടിക്കാട്ടി. ഡയ​റ്റീഷ്യൻ ജെസ്സി ട്രീസാ ജോർജ്, നഴ്സിംഗ് സൂപ്രണ്ട് നിർമ്മല അഗസ്​റ്റിൻ, എസ്.ജയകൃഷ്ണൻ, ബിസ്മി സുനീർ തുടങ്ങിയവർ പങ്കെടുത്തു.