സി.പി.ഐ വക്കം ലോക്കൽ സമ്മേളനം

Wednesday 23 April 2025 1:22 AM IST

വക്കം: വക്കം പഞ്ചായത്തിലെ ഗവ.ആശുപത്രി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തി ആർദ്രം പദ്ധതിയുൾപ്പെടെയുള്ള സർക്കാർ പദ്ധതികൾ വക്കം നിവാസികൾക്കും ലഭിക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് സി.പി.ഐ വക്കം ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിലംഗം മനോജ് ഇടമന ഉദ്ഘാടനം ചെയ്തു.ജെ.അമാനുള്ള പതാകയുയർത്തി.മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഡി.മോഹൻദാസ്,ചെറുന്നിയൂർ ബാബു,റീനാ ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.കെ.ആർ.അനിൽ ദത്തിനെ സെക്രട്ടറിയായും ദർശന ഷാജുവിനെ അസിസ്റ്റന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.