ബാലജന, വയോജന സംഗമം

Wednesday 23 April 2025 2:21 AM IST

അമ്പലപ്പുഴ: ടാഗോർ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വയോജനങ്ങളുടെയും ബാലസംഘാംഗങ്ങളുടെയും സംഗമം 27ന് രാവിലെ 10മുതൽ വൈകിട്ട് 4വരെ നടക്കും. സൗഹൃദങ്ങളും ഓർമ്മകളും അനുഭവങ്ങളും പങ്കുവയ്ക്കുവാനുള്ള ഒരു അവസരമാണ് ടാഗോർ കലാകേന്ദ്രം ഒരുക്കുന്നത്. വിവിധ സാംസ്‌കാരിക, സാമൂഹിക പ്രവർത്തകർ ഈ അവസരത്തിൽ സംവദിക്കും. വാർദ്ധക്യങ്ങളെ അവഗണിക്കുന്ന കാലത്ത് അവരെ ചേർത്തു നിർത്തുവാനും, അവരെ കേൾക്കാനും ശ്രമിക്കുകയാണെന്നും കുട്ടികളുമൊത്തുള്ള ഈ ഒത്തു ചേരൽ മറക്കാൻ പറ്റാത്ത ഒരു അനുഭവമാക്കി മാറ്റുവെന്നും ടാഗോർ കലാകേന്ദ്രം ഭാരവാഹികൾ പറഞ്ഞു.