എസ്.സി വിദ്യാർഥികൾക്ക് ലാപ്ടോപ്പ്

Wednesday 23 April 2025 2:34 AM IST

മാന്നാർ: 2025-26 മാന്നാർ ഗ്രാമപഞ്ചായത്ത് എസ്.സി പദ്ധതിയിൽ ഏഴ് ലക്ഷം രൂപ വകയിരുത്തി 18 ബിരുദ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി വിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സലീന നൗഷാദ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.ആർ ശിവപ്രസാദ്, ശാലിനി രഘുനാഥ്, വത്സല ബാലകൃഷ്ണൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, സലീം പടിപ്പുരക്കൽ, സുജിത്ത് ശ്രീരംഗം, മധു പുഴയോരം, രാധാമണി ശശീന്ദ്രൻ, അജിത്ത് പഴവൂർ, അനീഷ് മണ്ണാരേത്ത്, വി.കെ ഉണ്ണികൃഷ്ണൻ, ശാന്തിനി ബാലകൃഷ്ണൻ, കെ.സി പുഷ്പലത, അസി.സെക്രട്ടറി ഹരികുമാർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.