ജനവാസമേഖലയിൽ നിലയുറപ്പിച്ച്കാട്ടാനകൂട്ടവും കാട്ടുപോത്തും

Wednesday 23 April 2025 1:35 AM IST
ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത്

മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലകളിൽ കാട്ടുമൃഗങ്ങൾ ഭീതി പരത്തുന്ന സാഹചര്യം ഇപ്പോഴും തുടരുകയാണ്.കാട്ടുപോത്തും കാട്ടാനകൂട്ടവുമെല്ലാം യഥേഷ്ടം ഇറങ്ങുന്നത് ആവർത്തിക്കപ്പെടുകയാണ്.നല്ലതണ്ണി എസ്‌റ്റേറ്റിലാണ് കാട്ടുപോത്തെത്തിയത്.എസ്‌റ്റേറ്റിൽ അടിക്കടി കാട്ടുപോത്തിന്റെ സാന്നിദ്ധ്യമുണ്ടാകുന്നത് നാട്ടുകാരിൽ ആശങ്ക പരത്തിയിട്ടുണ്ട്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത്തുടർച്ചയായി കാട്ടുപോത്ത് എത്തുന്ന സാഹചര്യമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.മാട്ടുപ്പെട്ടി ഇൻഡോസിസ് പ്രോജ്ര്രകിന് സമീപമാണ് കാട്ടാനകൂട്ടം റോഡിലിറങ്ങിയത്.അഞ്ചോളം ആനകളായിരുന്നു കൂട്ടത്തിൽ ഉണ്ടായിരുന്നത്.റോഡിൽ കാട്ടാനകൾ നിലയുറപ്പിച്ചതോടെ ഗതാഗത തടസ്സമുണ്ടായി.കഴിഞ്ഞ കുറെ നാളുകളായി ഈ ഭാഗത്ത് കാട്ടാന ശല്യം കുറഞ്ഞിരുന്നു.

അമലഗിരി യിൽ

പുലി ഇറങ്ങി
പീരുമേട്:പെരുവന്താനം അമലഗിരി വരിക്കാനിക്കൽ മോളിയുടെ പുരയിടത്തിൽ പുലിയെ കണ്ടു.. ചൊവ്വാഴ്ച രാവിലെ 9 മണിയോടെവീടിന് സമീപമുള്ളപറമ്പിൽ നിന്ന് ഇരയുമായി പുലിഓടി പോകുന്നത് മോളികണ്ടു. ഉടൻതന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഫോറസ്റ്റ്ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയുടെ കാൽപ്പാടുകൾആണെന്ന് സ്ഥിരീകരിച്ചു. വനം വകുപ്പ് പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ചു. പെരുവന്താനം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങൾ കഴിഞ്ഞ മൂന്നുമാസമായി പുലി ഭീതിയിലാണ്. ടി ആർ ആൻഡ് ടി എസ്റ്റേറ്റിൽ പുലിയുടെ ശല്യം വർഷങ്ങളായി ഉണ്ടെങ്കിലും ജനവാസ മേഖലയിൽ പുലി ഇറങ്ങിയതിൽ ജനം ഭീതിയിലായിരിക്കയാണ്. ഒരുമാസം മുമ്പ് പാലൂർക്കാവിൽ വളർത്തു നായയെ പുലി ആക്രമിച്ചിരുന്നു. പെരുവന്താനം, ചുഴുപ്പ്, കൊടികുത്തിപ്രദേശങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു.