ടി.പി കേസ് പ്രതി സിജിത്തിന്റെ പരോൾ നീട്ടി
Wednesday 23 April 2025 1:00 AM IST
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി സിജിത്തിന്റെ (അണ്ണൻ സിജിത്ത്) അടിയന്തര പരോൾ 15 ദിവസത്തേക്ക് കൂടി നീട്ടി. ബന്ധുവിന്റെ മരണത്തെ തുടർന്ന് ഒരാഴ്ചയായിരുന്നു ആദ്യം നൽകിയിരുന്നത്. മാർച്ച് 26ന് സിജിത്ത് മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷ പരിഗണിച്ചാണ് പരോൾ അനുവദിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിലാണ് സിജിത്ത് ശിക്ഷയനുഭവിക്കുന്നത്. ടി.പി കേസ് പ്രതികൾക്ക് വാരിക്കോരി പരോൾ അനുവദിക്കുന്നതിനെതിരേ വിമർശനമുയർന്നിരുന്നു. സിജിത്തിന് ഇതുവരെ 1305 ദിവസത്തെയും മറ്റ് പ്രതികളായ മനോജിന് 1295, ടി.കെ.രജീഷിന് 1167 ദിവസത്തെയും പരോൾ ലഭിച്ചിട്ടുണ്ട്.