എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Wednesday 23 April 2025 1:55 AM IST

ചിറയിൻകീഴ്: 4 ഗ്രാമോളം എം.ഡി.എം.എയുമായി ചിറയിൻകീഴ് ശാർക്കര പുളുന്തുരുത്തി പുതുവൽ വീട്ടിൽ സുശാന്തിനെ (34) പൊലീസ് പിടികൂടി.കോളേജ്,സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വച്ചാണ് ഇയാൾ ലഹരി വ്യാപാരം നടത്തി വന്നിരുന്നത്. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശനന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇയാൾ ഡാൻസാഫ് സംഘത്തിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.ലഹരി വ്യാപനത്തിന് എതിരെ സംസ്ഥാന പൊലീസ് തുടർന്ന് വരുന്ന ഡി ഹണ്ടിന്റെ ഭാഗമായി ശക്തമായ നടപടികളാണ് ലഹരി സംഘങ്ങൾക്കെതിരെ നടപ്പാക്കി വരുന്നത്.നാർക്കോട്ടിക്ക് ഡി.വൈ.എസ്.പി കെ.പ്രദീപ്,ആറ്റിങ്ങൽ ഡി.വൈ.എസ്.പി മഞ്ജുലാൽ എന്നിവരുടെ നിർദ്ദേശപ്രകാരം ചിറയികീഴ് പൊലീസ് ഇൻസ്‌പെക്ടർ വി.എസ്.വിനീഷ്,സബ് ഇൻസ്‌പെക്ടർ മനു,ഡാൻസാഫ് സബ് ഇൻസ്‌പെക്ടർമാരായ എഫ്.ഫയാസ്,ബി.ദിലീപ്,എ.എസ്.ഐ രാജീവൻ സി.പി.ഒമാരായ സുനിൽരാജ്,റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.