ബൈക്ക് മോഷണം പോയി

Wednesday 23 April 2025 1:09 AM IST

വിഴിഞ്ഞം: വീടിന് സമീപത്തെ റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. കിടാരക്കുഴി അമ്പലംകെട്ടിയ വിളവീട്ടിൽ ശരത് (24) ആണ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. വീട് പണി നടക്കുന്നതിനാൽ ഏതാനും മാസങ്ങളായി വീടിന് സമീപത്തെ റോഡുവശത്താണ് ബൈക്ക് പാർക്കു ചെയ്യുന്നതെന്നും കഴിഞ്ഞ ദിവസം രാവിലെയാണ് മോഷണം പോയ വിവരമറിഞ്ഞതെന്നും പരാതിയിലുണ്ട്. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.