ജോലി വാഗ്ദാനം നൽകി പണം തട്ടിയതായി പരാതി

Wednesday 23 April 2025 1:23 AM IST

തൃശൂർ: റെയിൽവേയിലും കണ്ണൂർ വിമാനത്താവളത്തിലും ജോലി വാഗ്ദാനം നൽകി യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. മുണ്ടത്തിക്കോട് സ്വദേശി അരുണിനെതിരെയാണ് പേരാമംഗലം പൊലീസിൽ പരാതി നൽകിയത്. 2020ലാണ് പുറനാട്ടുകര സ്വദേശികളായ രാകേഷ്, രാംകുമാർ എന്നിവരിൽ നിന്ന് നിന്ന് പണം തട്ടിയെടുത്തത്. പാട്ടുരായ്ക്കലിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വച്ചാണ് പണം കൈമാറിയതെന്ന് പറയുന്നു. പണം നൽകിയതിന്റെ ഉറപ്പിനായി ചെക്ക് നൽകി. ഒരാൾ ഇയാളുടെ അക്കൗണ്ടിലേക്കും മറ്റൊരാൾ നേരിട്ടുമാണ് പണം കൈമാറിയത്. ജോലി കിട്ടാതായതോടെ പണം തിരികെ ചോദിച്ചപ്പോൾ ഇയാൾ നാടുവിടുകയായിരുന്നുവെന്നും പറയുന്നു. കഴിഞ്ഞ മാസം 10നാണ് പേരാമംഗലം പൊലീസിൽ പരാതി നൽകിയത്.