മോദിക്ക് ഊഷ്മള സ്വീകരണം, അകമ്പടി സേവിച്ച് സൗദി യുദ്ധ വിമാനങ്ങൾ

Wednesday 23 April 2025 12:43 AM IST

ന്യൂഡൽഹി: ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ക്ക് ​സൗ​ദി​യി​ൽ​ ​ഊ​ഷ്മ​ള​ ​വ​ര​വേ​ൽ​പ്പ്.​ ​മോ​ദി​ക്കാ​യി​ ​ആ​കാ​ശ​ത്ത് ​അ​പൂ​ർ​വ​ ​ആ​ദ​ര​വാ​ണ് ​സൗ​ദി​ ​ഒ​രു​ക്കി​യ​ത്.​ ​മോ​ദി​യു​ടെ​ ​എ​ ​വ​ൺ​ ​പ്ര​ത്യേ​ക​ ​വി​മാ​നം​ ​ഗ​ൾ​ഫ് ​വ്യോ​മാ​തി​ർ​ത്തി​യി​ൽ​ ​പ്ര​വേ​ശി​ച്ച​പ്പോ​ൾ,​ ​സൗ​ദി​ ​അ​റേ​ബ്യ​യി​ൽ​ ​നി​ന്നു​ള്ള​ ​യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ ​അ​ക​മ്പ​ടി​ ​സേ​വി​ച്ചു.​വി​മാ​ന​ത്തി​ന് ​സൗ​ദി​യു​ടെ​ ​എ​ഫ് ​-15​ ​ജെ​റ്റു​ക​ൾ​ ​അ​ക​മ്പ​ടി​ ​സേ​വി​ക്കു​ന്ന​തി​ന്റെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യം​ ​പു​റ​ത്തു​വി​ട്ടി​രു​ന്നു. ​ ​ഇ​രു​ ​രാ​ജ്യ​ങ്ങ​ളും​ ​ത​മ്മി​ലു​ള്ള​ ​പ്ര​തി​രോ​ധ​ ​സ​ഹ​ക​ര​ണം​ ​കൂ​ടു​ത​ൽ​ ​മെ​ച്ച​പ്പെ​ടാ​ൻ​ ​പോ​കു​ന്ന​തി​ന്റെ​ ​സൂ​ച​ന​യാ​ണെ​ന്നും​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യം​ ​സൂ​ചി​പ്പി​ച്ചു.​ ​ഉ​ച്ച​യ്‌​ക്കു​ശേ​ഷം​ ​ജി​ദ്ദ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​മോ​ദി​യെ​ 21​ ​ആ​ചാ​ര​ ​വെ​ടി​ക​ളോ​ടെ​യാ​ണ് ​സ്വീ​ക​രി​ച്ച​ത്. സൗ​ദി​ ​അ​റേ​ബ്യ​ൻ​ ​കി​രീ​ടാ​വ​കാ​ശി​യും​ ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ​ ​മു​ഹ​മ്മ​ദ് ​ബി​ൻ​ ​സ​ൽ​മാ​ൻ​ ​അ​ൽ​ ​സൗ​ദു​മാ​യി​ ​ഇ​ന്ത്യ​-​സൗ​ദി​ ​അ​റേ​ബ്യ​ ​പ​ങ്കാ​ളി​ത്ത​ ​കൗ​ൺ​സി​ലി​ന്റെ​ ​ര​ണ്ടാം​ ​യോ​ഗ​ത്തി​ൽ​ മോദി ​പ​ങ്കെ​ടു​ത്തു.​ ​ഇ​ന്ത്യ​ൻ​ ​തീ​ർ​ത്ഥാ​ട​ക​ ​ക്വാ​ട്ട​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഹ​ജ്ജ് ​സം​ബ​ന്ധ​മാ​യ​ ​വി​ഷ​യ​ങ്ങ​ൾ​ ​ച​ർ​ച്ച​ ​ചെ​യ്‌​തു.​ ​ബ​ഹി​രാ​കാ​ശം,​ ​ആ​രോ​ഗ്യം,​ ​ത​പാ​ൽ,​ ​കാ​യി​കം​​​ ​എ​ന്നീ​ ​മേ​ഖ​ല​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​നാ​ല് ​പ്ര​ധാ​ന​ ​ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ൽ​ ​ഒ​പ്പി​ട്ടു. സൗ​ദി​ ​സ​ഹാ​യ​ത്തോ​ടെ​ ​ഇ​ന്ത്യ​യി​ൽ​ ​ര​ണ്ട് ​ഓ​യി​ൽ​ ​റി​ഫൈ​ന​റി​ക​ൾ​ ​സ്ഥാ​പി​ക്കാ​നും​ ​ധാ​ര​ണ​യാ​യി.​ ജമ്മു കാശ്മീർ ഭീകരാക്രമണത്തിന്റെ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​മോ​ദി​ ​രാ​ത്രി​യോ​ടെ​ ​ഇ​ന്ത്യ​യി​ലേ​ക്ക് ​മ​ട​ങ്ങി.

സൗദി അറേബ്യയുമായുള്ള നീണ്ടതും ചരിത്രപരവുമായ ബന്ധത്തെ ഇന്ത്യ വളരെയധികം വിലമതിക്കുന്നുവെന്ന് ഡൽഹിയിൽ നിന്ന് യാത്ര പുറപ്പെടാൻ നേരം മോദി പറഞ്ഞു. സമീപ വർഷങ്ങളിൽ അതിന് തന്ത്രപരമായ ആഴവും ഗതിവേഗവും കൈവന്നിട്ടുണ്ട്. പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊർജ്ജം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിൽ ഉൾപ്പെടെ, പരസ്പരം പ്രയോജനകരവും അർത്ഥവത്തായതുമായ പങ്കാളിത്തം കൂട്ടായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രാദേശിക സമാധാനം, സമൃദ്ധി, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. സൗദി അറേബ്യയിലെ ഊർജ്ജസ്വലമായ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെടാനും ഞാൻ ആഗ്രഹിക്കുന്നു- മോദി പറഞ്ഞു.

സൗദി ഇന്ത്യയുടെ

മൂല്യവത്തായ പങ്കാളി

മേഖലയിലെ സമാധാനവും സ്ഥിരതയും സംരക്ഷിക്കുന്നതിൽ ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കും താത്പര്യമുണ്ടെന്നും വളർന്നുവരുന്ന പ്രതിരോധ, സുരക്ഷാ സഹകരണം ആഴത്തിലുള്ള പരസ്പര വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും മോദി അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സൗദി അറേബ്യ ഇന്ത്യയുടെ ഏറ്റവും മൂല്യവത്തായ പങ്കാളികളിൽ ഒന്നും സമുദ്ര അയൽക്കാരനും വിശ്വസ്ത സുഹൃത്തും തന്ത്രപരമായ സഖ്യകക്ഷിയുമാണെന്നും മോദി വിശേഷിപ്പിച്ചു."സൗദി അറേബ്യയെ മേഖലയിലെ ശുഭാപ്‌തിവിശ്വാസത്തിന്റെയും സ്ഥിരതയുടെയും ഒരു ശക്തിയായി ഞങ്ങൾ കണക്കാക്കുന്നു. സമുദ്ര അയൽക്കാർ എന്ന നിലയിൽ, മേഖലയിലെ സമാധാനവും സ്ഥിരതയും സംരക്ഷിക്കുന്നതിൽ ഇരു രാജ്യങ്ങൾക്കും ഒരേ താത്‌പര്യമാണ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ മേഖലകളിലെ വളർന്നുവരുന്ന ഇടപെടലും സഹകരണവും ആഴത്തിലുള്ള പരസ്പര വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ഈ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചതിന് സൗദി നേതൃത്വത്തെ അദ്ദേഹം പ്രശംസിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ തന്റെ മൂന്നാമത്തെ സൗദി സന്ദർശനത്തിനായി ക്ഷണിച്ച കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് അദ്ദേഹം നന്ദി പറഞ്ഞു.