ലോക പുസ്തക പകർപ്പവകാശ ദിനം

Wednesday 23 April 2025 12:50 AM IST

മാള: മാള ഹോളിഗ്രേസ് കോളേജുകളും സ്‌കൂളുകളും സംയുക്തമായി ലോക പുസ്തക പകർപ്പവകാശ ദിനം ആഘോഷിച്ചു. ഹോളിഗ്രേസ് ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ ഉദ്ഘാടനം ചെയ്തു. ഫാർമസി കോളേജ് ഡയറക്ടർ

ഡോ. പി.അജിത് കുമാർ അദ്ധ്യക്ഷനായി. ദിവംഗതനായ പോപ്പ് ഫ്രാൻസിസിനെ അനുസ്മരിച്ച് കൊണ്ട് ഡയറക്ടർ ഡോ.

ജിയോ ബേബി പ്രഭാഷണം നടത്തി. എം.ബി.എ കോഴ്‌സിന്റെ പിതാവായ പ്രൊഫ. പി.ആർ.പൊതുവാളിന്റെ ഗ്രന്ഥശേഖരം കോളേജ് ലൈബ്രറിയിലേക്ക് കൈമാറി. പ്രൊഫ. എ.എസ്.ചന്ദ്രകാന്ത, പ്രൊഫ. എ.ടി.ഫ്രാൻസിസ്,

ഡോ. പ്രശാന്ത് കൃഷ്ണ, എം.ബി.ശശികുമാർ, ഡോ. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.