ജൂബിലി പവലിയൻ ഉദ്ഘാടനം
Wednesday 23 April 2025 12:53 AM IST
തൃശൂർ: പൂരം പ്രദർശന നഗരിയിലെ ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെ പവലിയന്റെ ഉദ്ഘാടനം എ.സി.പി: സേതുമാധവൻ, ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ ചേർന്ന് നിർവഹിച്ചു. പൂരം കമ്മിറ്റി പ്രസിഡന്റ് കെ.രവീന്ദ്രനാഥ്, വൈസ് പ്രസിഡന്റുമാരായ ഡോ. എം.ബാലഗോപാൽ, പി.പ്രകാശ്, സെക്രട്ടറി എം.രവികുമാർ, ജോയിന്റ് സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ, ട്രഷറർ കെ.ദിലീപ് കുമാർ, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.