പുരസ്‌കാര സമർപ്പണം ബുധനാഴ്ച
Wednesday 23 April 2025 12:53 AM IST
തൃശൂർ: അങ്കണം ഷംസുദ്ദീൻ സ്മൃതിയുടെ മൂന്നാം ഗാർഗി കലോത്സവ വിദ്യാർത്ഥി പുരസ്‌കാര സമർപ്പണം ബുധനാഴ്ച നടക്കും. തൃശൂർ പഴയനടക്കാവ് ശ്രീഭദ്ര മണ്ഡപത്തിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ നാടകാചാര്യൻ സി.എൽ.ജോസ് അവാർഡ് സമർപ്പണം നിർവഹിക്കും. കവി സി.രാവുണ്ണി മുഖ്യപ്രഭാഷണവും ഡോ. സുഖലത അനുമോദന പ്രസംഗവും നടത്തും. ഡോ. പി.സരസ്വതി അദ്ധ്യക്ഷയാകും. ഇ.കെ.ഷാഹിന, നിവേദിത മാനഴി, ഉമാദേവി തുരുത്തേരി, ഡോ. വി.സി.സുപ്രിയ എന്നിവർക്കാണ് ഈ വർഷത്തെ ഗാർഗി പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നത്. സി.ആർ.അലീന മേരി, ഇ.എസ്.ആമി, അലക്‌സ് അനിൽ എന്നിവർ വിദ്യാർത്ഥി പുരസ്‌കാരങ്ങളും ഏറ്റുവാങ്ങും.