ഗുണഭോക്തൃ സംഗമം അമലയിൽ
Wednesday 23 April 2025 12:54 AM IST
തൃശൂർ: അമല മെഡിക്കൽ കോളേജിൽ അമ്മയും കുഞ്ഞും പദ്ധതിയുടെ ഗുണഭോക്താക്കളായ 500 അമ്മമാരുടെയും അവർക്ക് ജനിച്ച കുട്ടികളുടെയും പുതിയതായി പദ്ധതിയിൽ ചേർന്ന 100 ഗർഭിണികളുടെയും സംഗമം നടന്നു. സമൂഹ മാദ്ധ്യമത്തിൽ താരങ്ങളായ മേരിയും ജിൻസനും മുഖ്യാതിഥികളായി. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ, ജർമ്മനിയിൽ നിന്ന് എത്തിയ മോനിക, പ്രൊജക്ട് കോ-ഓർഡിനേറ്റർ ഡോ. സിസ്റ്റർ ലൂസെല്ല, ഗൈനക്കോളജി മേധാവി ഡോ. അനോജ് കാട്ടൂക്കാരൻ, ശിശുരോഗ വിഭാഗം മേധാവി ഡോ. കല്യാണി പിള്ള, ഹോപ് ഇൻചാർജ് സിസ്റ്റർ കെ.ജെ.കൊച്ചുമേരി എന്നിവർ പ്രസംഗിച്ചു.