വേനലവധി ക്യാമ്പ് ആരംഭിച്ചു

Wednesday 23 April 2025 12:55 AM IST

കൊടുങ്ങല്ലൂർ: കുട്ടികൾക്കായി മുസിരിസ് പൈതൃക പദ്ധതി സംഘടിപ്പിക്കുന്ന വേനലവധി ക്യാമ്പ് ആരംഭിച്ചു. എസ്.എൻ പുരത്തുള്ള പി.എ.സെയ്ത് മുഹമ്മദ് സ്മാരകത്തിൽ മൂന്നു ദിവസങ്ങളായി നടക്കുന്ന ക്യാമ്പ് ഇ.ടി.ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുസിരിസ് ഫിനാൻസ് മാനേജർ ജോസ് വി.പെട്ട, മാനേജർമാരായ സജ്‌ന വസന്തരാജ്, അഖിൽ എസ്.ഭദ്രൻ എന്നിവർ സംസാരിച്ചു. ശാസ്ത്ര പരീക്ഷണം എന്ന വിഷയത്തിൽ അദ്ധ്യാപകൻ എൻ.സി.പ്രശാന്ത് ആദ്യ ദിവസം ക്ലാസെടുത്തു. രണ്ടാം ദിവസം ലൈഫ് സ്‌കിൽസ് ആൻഡ് കരിയർ ഡെവലപ്‌മെന്റ് എന്ന വിഷയത്തിൽ ജോബി തോമസ്, മൂന്നാം ദിനം അദ്ധ്യാപകൻ വിപിൻ നാഥ് നയിക്കുന്ന പാട്ടും കളികളും ഉണ്ടാകുമെന്ന് മാനേജിംഗ് ഡയറക്ടർ ഷാരോൺ വീട്ടിൽ അറിയിച്ചു.