ഓൺലൈൻ പരിശീലനം

Wednesday 23 April 2025 12:56 AM IST

തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന 'സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം' എന്ന വിഷയത്തിലെ സൗജന്യ ഓൺലൈൻ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് മേയ് 15ന് ആരംഭിക്കുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 14നകം രജിസ്റ്റർ ചെയ്യണം. 20 ദിവസം ദൈർഘ്യമുള്ള കോഴ്‌സ് പൂർണമായും മലയാളത്തിലാണ്. ഒൻപത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്‌സ് കെ.എ.യു എം.ഒ.ഒ.സി പ്ലാറ്റ്‌ഫോമിലൂടെ പഠിതാവിന്റെ സൗകര്യാർത്ഥം പ്രയോജനപ്പെടുത്താം. ഇതിനായി കമ്പ്യൂട്ടറോ മൊബൈൽ ഫോണോ ഉപയോഗിക്കാം. ഫൈനൽ പരീക്ഷ പാസാവുന്ന പഠിതാക്കൾക്ക് ആവശ്യമെങ്കിൽ സർട്ടിഫിക്കറ്റും നൽകും. സർട്ടിഫിക്കറ്റിന് നിശ്ചിത ഫീസ് ഈടാക്കും. www.celkau.in/MOOC എന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഈ പരിശീലന കോഴ്‌സിൽ രജിസ്റ്റർ ചെയ്യാം.