ഭീകരരുടെ വെല്ലുവിളി: ``ഞങ്ങൾ എന്താണ് ചെയ്‌തതെന്ന് പോയി മോദിയോട് പറയൂ``

Wednesday 23 April 2025 3:32 AM IST

ന്യൂഡൽഹി : രാജ്യം അതീവ വേദനയോടെയും ഞെട്ടലോടെയുമാണ് ജമ്മു കാശ്‌മീരിലെ പഹൽഗാമിലെ ഭീകരാക്രമണ വാർത്ത കേട്ടതും കണ്ടതും. മുൾമുനയുടെ മണിക്കൂറുകളിലൂടെയാണ് ഇന്നലെ വൈകുന്നേരം പഹൽഗാം കടന്നു പോയത്. പഹൽഗാമിലെ സുപ്രധാന വിനോദസഞ്ചാര സ്‌പോട്ടുകളിലൊന്നായ ബൈസരൻ ഭീകരർ അക്രമത്തിനായി തിരഞ്ഞെടുത്തത് കൃത്യമായ ആസൂത്രണത്തിന്റെ തെളിവാണെന്ന് സുരക്ഷാസേന വിലയിരുത്തുന്നു. അടുത്തകാലത്തൊന്നും ഇത്രയധികം സിവിലിയൻമാരെ ഭീകരർ കൂട്ടക്കൊല നടത്തിയ സംഭവങ്ങളില്ല. ബൈസരൻ താഴ്‌വരയുടെ ഭംഗി ആസ്വദിക്കുകയായിരുന്ന വിനോദസഞ്ചാരികളെ തിരഞ്ഞുപിടിച്ച് അവരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച ശേഷമാണ് ഭീകരർ നിറയൊഴിച്ചതെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകി.

ഭീ​ക​രാ​ക്ര​മ​‌​ണ​ത്തി​ൽ​ ​കൊ​ല്ല​പ്പെ​ട്ട​ ​ക​‌​ർ​ണാ​ട​ക​ ​ശി​വ​മോ​ഗ​ ​സ്വ​ദേ​ശി​ ​മ​ഞ്ജു​നാ​ഥ് ​റാ​വു​വി​ന്റെ​ ​കൂ​ടു​ത​ൽ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​പു​റ​ത്തു​വ​ന്നു.​ ​'​മി​നി​ ​സ്വി​റ്റ്സ​ർ​ല​ൻ​ഡ്'​ ​കാ​ണാ​നാ​ണ് ​മ​ഞ്ജു​നാ​ഥും​ ​ഭാ​ര്യ​ ​പ​ല്ല​വി​യും​ ​ഇ​ള​യ​മ​ക​ൻ​ ​അ​ഭി​ജെ​യി​യും​ ​ബൈ​സ​രി​നി​ലെ​ത്തി​യ​ത്.​ 47​ ​വ​യ​സു​ള്ള,​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​മേ​ഖ​ല​യി​ൽ​ ​ബി​സി​ന​സ് ​ചെ​യ്യു​ന്ന​യാ​ളാ​ണ് ​മ​ഞ്ജു​നാ​ഥ്.​ ​കു​തി​ര​പ്പു​റ​ത്തു​ ​ക​യ​റി​ ​മാ​ത്രം​ ​വ​രാ​ൻ​ ​ക​ഴി​യു​ന്ന​ ​മേ​ഖ​ല​യി​ൽ​ ​ഇ​ന്ന​ലെ​യാ​ണ് ​കു​ടും​ബ​മെ​ത്തി​യ​ത്. ആ​ ​സ​മ​യ​ത്ത് ​ത​നി​ക്കും​ ​കു​ട്ടി​ക്കും​ ​വി​ശ​ന്ന​പ്പോ​ൾ​ ​തൊ​ട്ട​ടു​ത്തു​ള്ള​ ​ക​ട​യി​ലേ​ക്ക് ​മ​ഞ്ജു​നാ​ഥ് ​ഭ​ക്ഷ​ണം​ ​വാ​ങ്ങാ​ൻ​ ​പോ​യെ​ന്ന് ​ഭാ​ര്യ​ ​പ​ല്ല​വി​ ​പ​റ​ഞ്ഞു.​ ​ആ​ ​സ​മ​യ​ത്ത് ​വെ​ടി​യൊ​ച്ച​ക​ൾ​ ​കേ​ട്ടു.​ ​ഞാ​ൻ​ ​ഓ​ടി​ ​ക​ട​യു​ടെ​ ​അ​ടു​ത്ത് ​എ​ത്തി​യ​പ്പേോ​ൾ​ ​ഭ​ർ​ത്താ​വ് ​ത​റ​യി​ൽ​ ​കി​ട​ക്കു​ന്ന​താ​ണ് ​ക​ണ്ട​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന് ​വെ​ടി​യേ​റ്റി​രു​ന്നു.​ ​ക​ർ​ണാ​ട​ക​യി​ൽ​ ​നി​ന്നു​ള്ള​ ​കൂ​ടു​ത​ൽ​ ​ആ​ൾ​ക്കാ​ർ​ ​അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. ഈ സമയം തന്നെയും വെടിവയ്ക്കാൻ ഭീകരനോട് പറഞ്ഞപ്പോൾ മോദിജിയോട് പറയൂ എന്നായിരുന്നു മറുപടി