ബൈസരൻ 'മിനി സ്വിറ്റ്സർലൻഡ്'

Wednesday 23 April 2025 2:39 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കെ​തി​രെ​ ​കാ​ശ്മീ​രി​ൽ​ ​ഭീ​ക​രാ​ക്ര​മ​‌​ണം​ ​ന​ട​ന്ന​ത് ​മി​നി​ ​സ്വി​റ്റ്സ​ർ​ല​ൻ​ഡ് ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​ബൈ​സ​ര​നി​ൽ.​ ​ജ​മ്മു​ ​കാ​ശ്‌​മീ​രി​ൽ​ ​ഇ​പ്പോ​ൾ​ ​ടൂ​റി​സ്റ്റ് ​സീ​സ​ണാ​ണ്.​ ​അ​തി​നാ​ൽ​ ​നൂ​റു​ക​ണ​ക്കി​ന് ​ടൂ​റി​സ്റ്റു​ക​ളാ​ണ് ​എ​ത്തു​ന്ന​ത്. 90കളിൽ ബോളിവുഡിന്റെ ഇഷ്ട ലൊക്കേഷനായിരുന്നു ബൈസരൻ.

അമർനാഥ് യാത്ര റൂട്ട്

ജൂലായിൽ നടക്കുന്ന അമർനാഥ് തീർത്ഥയാത്രയുടെ റൂട്ടുകളിലൊന്നാണ് പഹൽഗാം. അക്രമണം നടന്ന ബൈസരൻ ട്രക്കിംഗ് നടത്തുന്നവരുടെ ഇഷ്‌‌ട്രകേന്ദ്രവും. പ്രശസ്‌ത വിനോദ സഞ്ചാര കേന്ദ്രമായ തൂളിയൻ തടാകത്തിലേക്ക് ട്രെക്കിംഗ് നടത്തുന്നവരുടെ ക്യാമ്പുകളിവിടെയാണ്. റിസോർട്ടുകളുമുണ്ട്. പഹൽഗാമിൽ നിന്ന് നടന്നും കുതിരപ്പുറത്തുമാണ് ബൈസരനിലെത്തുക.