നാടറിഞ്ഞു, നടുക്കത്തോടെ

Wednesday 23 April 2025 4:27 AM IST
തിരുവാതുക്കലിൽ ഇരട്ടക്കൊലപാതകം നടന്ന വീടിന്റെ പ്രധാന വാതിലിന്റെ സമീപത്തായി പ്രതി വെച്ചിരുന്ന അമ്മിക്കല്ല്.

കോട്ടയം: തിരുവാതുക്കൽ പ്രദേശം ഇന്നലെ രാവിലെ ഞടുക്കത്തോടെയാണ് വ്യവസായി വിജയകുമാറിന്റെയും ഭാര്യയുടെയും മരണവാർത്ത ഉൾക്കൊണ്ടത്. മരണവാർത്തയറിഞ്ഞ് പ്രദേശവാസികൾ സംഭവസ്ഥലത്തേക്ക് കുതിച്ചു. ജംഗ്ഷനും സമീപത്തെ പ്രദേശങ്ങളിലും വലിയ ജനക്കൂട്ടമാണ് രൂപപ്പെട്ടത്. ജനത്തിരക്ക് മൂലം ബസ് സർവീസുള്ള റോഡിൽ ഗതാഗതതടസവും നേരിട്ടു. തിരുവാതുക്കലിലെ കൂറ്റൻ ബംഗ്ലാവിൽ നടന്ന കൊലപാതകം തിങ്കളാഴ്ച അർദ്ധരാത്രിക്ക് ശേഷമെന്നാണ് പൊലീസ് നിഗമനം. വീട്ടിൽ നിന്ന് സംശയത്തക്ക തരത്തിലുള്ള ശബ്ദമോ മറ്റോ പ്രദേശവാസികൾ കേട്ടിരുന്നില്ല.

വിജയകുമാറിന്റെ വീട്ടിൽ രണ്ട് നായ്ക്കൾ ഉണ്ടായിരുന്നു. എന്നാൽ, ഇവയിൽ ഒന്ന് അടുത്തകാലത്താണ് ചത്തത്. അവശേഷിച്ചിരുന്ന നായ രാത്രി ശബ്ദമുണ്ടാക്കിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കൊലപാതകവിവരം അറിഞ്ഞ് വീട്ടിലേക്ക് എത്തിയവരുടെ ശ്രദ്ധയിൽ ആദ്യം പതിഞ്ഞത് മുൻഭാഗത്തെ വാതിലിന് സമീപത്ത് ഉപേക്ഷിച്ച അമ്മിക്കല്ലാണ്. സംശയത്തിന്റെ നിഴലിലുള്ള അന്യസംസ്ഥാന തൊഴിലാളി അമിത് നാട്ടുകാർക്ക് സുപരിചിതനാണ്. കൊലപാതക വാർത്തയറിഞ്ഞ് മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.

നാട്ടുകാരുമായി അടുപ്പമില്ല

നഗരത്തിലും മറ്റ് ഇടങ്ങളിലും നിരവധി ബിസിനസ് സംരംഭങ്ങൾ കൊല്ലപ്പെട്ട വിജയകുമാറിന്റെ ഉടമസ്ഥതയിലുണ്ട്. വിജയകുമാറിനും കുടുംബത്തിനും നാട്ടുകാരുമായി അത്രഅടുപ്പവുമില്ല. തിങ്കളാഴ്ച രാത്രി 9.30വരെ തിരുനക്കരയിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്റെ ഓഫീസിൽ വിജയകുമാറുണ്ടായിരുന്നു. തങ്ങളോട് ഏറെ സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്ന് ജീവനക്കാർ പറയുന്നു.

വീട്ടുജോലിക്കാരി രേവമ്മ വന്ന് വിവരം പറഞ്ഞപ്പോഴാണ് കൊലപാതകവിവരം അറിഞ്ഞത്. ഉടൻ തന്നെ പൊലീസിലും വാർഡ് കൗൺസിലർ ടോം കോരയെയും വിവരം അറിയിക്കുകയായിരുന്നു. (വേണു,സമീപത്തെ വ്യാപാരി)

അയൽവാസികളുമായി വിജയകുമാറിന് വലിയ അടുപ്പമില്ല. വീടിന് പുറത്തേയ്ക്ക് ഇവരെ അധികം കാണാറില്ല. (മെറീന ജോൺ, അയൽവാസി)

ഏറെ നിശ്ചയിച്ചുറപ്പിച്ച കൊലപാതകം ആയിരുന്നു ദമ്പതികളുടേത്. (വി.കെ അനിൽകുമാർ സമീപവാസി, മുൻ നഗരസഭ കൗൺസിലർ)

ക​ഠി​നാ​ധ്വാ​നം,​ ​വ​ള​ർ​ച്ച​ ​ അ​തി​വേ​ഗ​ത്തിൽ കോ​ട്ട​യം​:​ ​എ​യ​ർ​ഫോ​ഴ്സി​ലെ​ ​ജോ​ലി​ ​രാ​ജി​വെ​ച്ച് ​ഗ​ൾ​ഫ് ​നാ​ടു​ക​ളി​ലേ​ക്ക് ​പോ​യ​ ​വി​ജ​യ​കു​മാ​ർ​ ​ഏ​റെ​ ​ക​ഷ്ട​പ്പെ​ട്ടാ​ണ് ​സാ​മ്പ​ത്തി​ക​ ​വ​ള​ർ​ച്ച​ ​നേ​ടി​യ​ത്.​ ​നാ​ട്ടി​ൽ​ ​നി​ന്ന് ​പ​ച്ച​ക്ക​റി​യും​ ​മ​റ്റും​ ​ഗ​ൾ​ഫ് ​നാ​ടു​ക​ളി​ൽ​ ​എ​ത്തി​ച്ച് ​ചെ​റി​യ​ ​രീ​തി​യി​ൽ​ ​വ്യാ​പാ​രം​ ​തു​ട​ങ്ങി​യാ​ണ് ​ബി​സി​ന​സി​ൽ​ ​ചു​വ​ടു​റ​പ്പി​ച്ച​ത്.​ ​ഭാ​ര്യ​ ​മീ​ര​ ​ഗ​ൾ​ഫി​ൽ​ ​ഡോ​ക്ട​റാ​യി​രു​ന്നു.​ ​ദീ​ർ​ഘ​കാ​ല​ത്തെ​ ​പ്ര​വാ​സ​ജീ​വി​ത​ത്തി​ന് ​ശേ​ഷം​ ​നാ​ട്ടി​ലെ​ത്തി​യ​ ​വി​ജ​യ​കു​മാ​ർ​ ​കോ​ട്ട​യ​ത്തെ​ ​ത​ന്റെ​ ​പ്ര​വ​ർ​ത്ത​മ​ണ്ഡ​ല​മാ​ക്കി. തി​രു​ന​ക്ക​ര​ ​മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പം​ ​മു​ൻ​ ​ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​മാ​നാ​യ​ ​ടി.​കെ.​ഗോ​പാ​ല​കൃ​ഷ്ണ​ ​പ​ണി​ക്ക​രു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ഇ​ന്ദ്ര​പ്ര​സ്ഥം​ ​ഓ​ഡി​റ്റോ​റി​യം​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ന​ഗ​ര​മ​ദ്ധ്യ​ത്തി​ലെ​ ​ക​ണ്ണാ​യ​ ​സ്ഥ​ലം​ ​വാ​ങ്ങി.​ ​വി​വാ​ഹ​ത്തി​നും​ ​മ​റ്റു​ ​പ​രി​പാ​ടി​ക​ൾ​ക്കും​ ​ല​ക്ഷ​ങ്ങ​ൾ​ ​വാ​ട​ക​ ​ല​ഭി​ക്കു​ന്ന​ ​ഇ​രു​നി​ല​ ​എ.​സി​ ​ഓ​ഡി​റ്റോ​റി​യ​മാ​ക്കി.​ ​തി​രു​വാ​തു​ക്ക​ൽ​ ​ക​വ​ല​ക്കു​ ​സ​മീ​പം​ ​നി​ർ​മ​ല​ ​ഹോ​സ്പി​റ്റ​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ ​സ്ഥ​ല​ത്താ​ണ് ​ഇ​രു​നി​ല​ ​മാ​ളി​ക​ ​നി​ർ​മ്മി​ച്ച​ത്.​ ​ഫ്ലാ​റ്റ് ​നി​ർ​മ്മാ​ണ​ത്തി​ലും​ ​മ​റ്റും​ ​പ​ങ്കാ​ളി​യാ​യി​ ​ബി​സി​ന​സ് ​സാ​മ്രാ​ജ്യ​വും​ ​വി​പു​ല​പ്പെ​ടു​ത്തി.​ ​സാ​മ്പ​ത്തി​ക​മാ​യി​ ​ബു​ദ്ധി​മു​ട്ടി​യി​യി​രു​ന്ന​ ​പ​ല​രെ​യും​ ​സ​ഹാ​യി​ച്ചു.​ ​ജീ​ ​വ​കാ​രു​ണ്യ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ലും​ ​സ​ജീ​വ​മാ​യി​രു​ന്നു​വെ​ങ്കി​ലും​ ​ഇ​തൊ​ന്നും​ ​പ​ര​സ്യ​പ്പെ​ടു​ത്താ​ൻ​ ​താ​ത്പ​ര്യം​ ​കാ​ണി​ച്ചി​രു​ന്നി​ല്ല.​ ​ഏ​റെ​ ​ബു​ദ്ധി​മു​ട്ടി​ ​സ്വ​ന്തം​ ​പ്ര​യ​ത്ന​ത്താ​ലാ​ണ് ​വി​ജ​യ​കു​മാ​ർ​ ​ബി​സി​ന​സ് ​രം​ഗ​ത്ത് ​വ​ള​ർ​ന്ന​തെ​ന്ന് ​ദീ​ർ​ഘ​കാ​ല​മാ​യി​ ​വി​ജ​യ​കു​മാ​റു​മാ​യി​ ​അ​ടു​ത്ത​ബ​ന്ധ​മു​ള്ള​ ​അ​നൂ​പ് ​അ​ച്യു​ത​പൊ​തു​വാ​ൾ​ ​പ​റ​ഞ്ഞു. മ​ക​ന്റെ​ ​മ​ര​ണം​ ​ ത​ള​ർ​ത്തി എ​ട്ടു​വ​ർ​ഷം​ ​മു​മ്പ് ​മ​ക​ൻ​ ​ഗൗ​ത​മി​ന്റെ​ ​ദു​രൂ​ഹ​മ​ര​ണ​മാ​ണ് ​വി​ജ​യ​കു​മാ​റി​നെ​യും​ ​ഭാ​ര്യ​ ​മീ​ര​യെ​യും​ ​ത​ള​ർ​ത്തി​യ​ത്. സു​ഹൃ​ത്തി​നെ​ ​ക​ണ്ടി​ട്ടു​വ​രാ​മെ​ന്നു​ ​പ​റ​ഞ്ഞു​ ​സ​ന്ധ്യ​യോ​ടെ​ ​കാ​റു​മെ​ടു​ത്തു​ ​പു​റ​ത്തു​പോ​യ​ ​ഗൗ​ത​മി​നെ​ ​കാ​രി​ത്താ​സി​ന് ​സ​മീ​പം​ ​റെ​യി​ൽ​വേ​ട്രാ​ക്കി​ൽ​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്യേ​ണ്ട​ ​ഒ​രു​ ​സാ​ഹ​ച​ര്യ​വു​മി​ല്ലാ​തി​രു​ന്നി​ട്ടും​ ​ലോ​ക്ക​ൽ​ ​പൊ​ലീ​സും​ ​ക്രൈ​ബ്രാ​ഞ്ചും​ ​ആ​ത്മ​ഹ​ത്യ​യെ​ന്നു​ ​ക​ണ്ടെ​ത്തി​ ​കേ​സ് ​എ​ഴു​തി​ത്ത​ള്ളു​ക​യാ​യി​രു​ന്നു.​ ​ഇ​തി​ൽ​ ​തൃ​പ്ത​നാ​കാ​തെ​ ​സ്വ​കാ​ര്യ​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​യെ​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​മ​ര​ണ​ത്തി​ൽ​ ​അ​വ​ർ​ ​ദു​രൂ​ഹ​ത​ ​ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.​ ​നെ​ഞ്ചി​ലും​ ​ക​ഴു​ത്തി​ലും​ ​ആ​ഴ​ത്തി​ൽ​ ​മു​റി​വേ​റ്റ​ ​ഗൗ​തം​ ​ഏ​റെ​ദൂ​രം​ ​ന​ട​ന്ന് ​ട്രെ​യി​നി​ന് ​മു​മ്പി​ൽ​ചാ​ടി​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്യാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​ത​ള്ളി​യ​ ​ഹൈ​ക്കോ​ട​തി​ ​സി.​ബി.​ഐ​ ​ആ​ന്വേ​ഷ​ണ​ ​ആ​വ​ശ്യം​ ​അം​ഗീ​ക​രി​ച്ചു.​ ​ഇ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​വി​ജ​യ​കു​മാ​ർ​ ​ഭാ​ര്യ​യ്ക്കൊ​പ്പം​ ​അ​രും​കൊ​ല​ചെ​യ്യ​പ്പെ​ട്ട​ത്.​ ​ഇ​ന്ന​ലെ​ ​പൊ​ലീ​സ് ​ഇ​ൻ​ക്വ​സ്റ്റ് ​ന​ട​ക്കു​മ്പോ​ൾ​ ​സി.​ബി.​ഐ​ ​സം​ഘം​ ​തി​രു​വാ​തു​ക്ക​ലി​ലെ​ ​വീ​ട്ടി​ൽ​ ​എ​ത്തി​യി​രു​ന്നു.

ആ​ഡം​ബ​ര​ ​ വീ​ട്ടി​ലെ​ ​ അ​രും​കൊല കോ​ട്ട​യം​:​ ​അ​ത്യാ​ഡം​ബ​ര​ ​വീ​ട്,​ ​കാ​വ​ൽ​ക്കാ​ര​ൻ,​ ​പ​ത്ത​ടി​യി​ലേ​റെ​ ​ഉ​യ​ര​മു​ള്ള​ ​ചു​റ്റു​മ​തി​ൽ.​ ​റി​മോ​ട്ട് ​ക​ൺ​ട്രോ​ൾ​ ​കൊ​ണ്ട് ​നി​യ​ന്ത്രി​ക്കാ​വു​ന്ന​ ​ഗേ​റ്റ്,​ ​സി.​സി.​ടി.​വി​യു​ടെ​ ​സം​ര​ക്ഷ​ണം.​ 16​ ​സി.​സി​ ​ടി.​വി​ ​ക്യാ​മ​റ​ക​ൾ.​ ​സു​ര​ക്ഷാ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഏ​റെ​യു​ണ്ടാ​യി​ട്ടും​ ​ന​ഗ​ര​മ​ദ്ധ്യ​ത്തി​ൽ​ ​അ​യ്യാ​യി​രം​ ​സ്ക്വ​യ​ർ​ഫീ​റ്റി​ന് ​മു​ക​ളി​ലു​ള്ള​ ​വീ​ട്ടി​ൽ​ ​ന​ട​ന്ന​ ​അ​തി​ക്രൂ​ര​ ​കൊ​ല​പാ​ത​ക​ത്തി​ന്റെ​ ​ഞെ​ട്ടി​ലി​ലാ​ണ് ​നാ​ട്ടു​കാ​ർ.​ ​വി​ദേ​ശ​ത്ത് ​ബി​സി​ന​സ് ​ആ​രം​ഭി​ച്ച​ ​കാ​ല​ത്താ​ണ് ​വി​ജ​യ​കു​മാ​ർ​ ​തി​രു​വാ​തുക്ക​ലി​ൽ​ ​ആ​ഡം​ബ​ര​ ​വീ​ട് ​നി​ർ​മ്മി​ച്ച​ത്.​ ​മു​റി​ക​ളി​ൽ​ ​ആ​ഡം​ബ​ര​ ​സം​വി​ധാ​ന​ങ്ങ​ളോ​രോ​ന്നും​ ​കാ​ല​ത്തി​ന​നു​സ​രി​ച്ച് ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​മ​ക​ന്റെ​ ​മ​ര​ണ​ത്തോ​ടെ​ ​ഒ​റ്റ​പ്പെ​ട്ട​ ​പോ​യ​ ​വി​ജ​യ​കു​മാ​റി​ന് ​നാ​യ്ക്ക​ളോ​ട് ​ഏ​റെ​ ​പ്രി​യ​മാ​യി​രു​ന്നു.​ ​നാ​ലു​ ​ദി​വ​സം​ ​മു​മ്പ് ​ജാ​ക്കി​യെ​ന്ന​ ​വ​ള​ർ​ത്തു​നാ​യ​ ​ച​ത്ത​തി​ന്റെ​ ​മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​ ​വി​ജ​യ​കു​മാ​ർ.​ ​വ​ള​രെ​ ​കു​റ​ച്ച് ​സൗ​ഹൃ​ദ​ങ്ങ​ളേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​നാ​ട്ടു​കാ​ർ​ക്ക് ​വീ​ടു​മാ​യി​ ​വ​ലി​യ​ ​അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നി​ല്ല.