പത്താം ക്ളാസ് യോഗ്യതയുള്ളവർക്ക് കേന്ദ്ര സർവീസിൽ ജോലി നേടാം, അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 11

Wednesday 23 April 2025 3:51 PM IST

ഉദ്യോഗാർത്ഥികൾ ഏറെ കാത്തിരുന്ന റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (എഎൽപി) അപേക്ഷാ തീയതി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ഏപ്രിൽ 12നാണ് അപേക്ഷ നൽകാനുള്ള അവസരം ആരംഭിച്ചത്. മേയ് 11 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ഇന്ത്യയിലെ വിവിധ ആർആർബി സോണുകളിലായി 9,970 വേക്കൻസികളാണുള്ളത്. മൂന്ന് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളിലൂടെയും (സിബിടി) ഡോക്യുമെന്റ് വെരിഫിക്കേഷനിലൂടെയും വൈദ്യ പരിശോധനയിലൂടെയുമാണ് തിരഞ്ഞെടുപ്പ്. rrbapply.gov.in. എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ നൽകാം. 18-30 വരെയാണ് അപേക്ഷ നൽകാനുള്ള പ്രായപരിധി. സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും - എസ്‌ സി/എസ് ടിക്ക് അഞ്ച് വർഷം, ഒബിസി (എൻ‌സി‌എൽ) മൂന്ന് വർഷം, പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് 10 വർഷം എന്നിങ്ങനെയാണ് ഇളവ് ലഭിക്കുക. പത്താം ക്ളാസ് വിജയവും ഐടിഐയും, എഞ്ചിനീയറിംഗ് ഡിപ്ളോമ, എ‌ഞ്ചിനീയറിംഗ് ബിരുദം ഇവയിൽ ഏതെങ്കിലുമൊന്നാണ് യോഗ്യത.

ജനറൽ, ഒബിസി വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് 500 രൂപയാണ്. ഇതിൽ 400 രൂപ സിബിടി 1 പരീക്ഷ എഴുതുന്നവർക്ക് തിരികെ നൽകും. എസ് സി, എസ് ടി, പിഡബ്ള്യുബിഡി, മുൻ സൈനികർ, വനിതാ ഉദ്യോഗാർത്ഥികൾ എന്നിവർക്ക് 250 രൂപ ഫീസ് ഈടാക്കും. സിബിടി 1ൽ പങ്കെടുക്കുന്നവർക്ക് ഈ തുക പൂർണമായും തിരികെ ലഭിക്കും.