ഇൻഡോ ഖത്തർ ഫ്രണ്ട് ഷിപ്പ് സമ്മേളനം

Thursday 24 April 2025 1:26 AM IST

തിരുവനന്തപുരം : വായനയിലൂടെ മാത്രമേ നല്ല മനുഷ്യനാകാൻ കഴിയൂവെന്നും കഴിവുകൾ ഉപയോഗിക്കുന്നത് അവിടെയാണെന്നും മന്ത്രി ജി.ആൽ.അനിൽ പരഞ്ഞു.ലോക പുസ്തക ദിനത്തോടനുബന്ധിച്ച് ഇൻഡോ ഖത്തർ ഫ്രണ്ട് ഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.മുൻ എം.പി.എൻ പീതാംബരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.ഖത്തർ മീഡിയ പ്ലസ് സി.ഇ.ഒ ഡോ.അമാനുല്ല വടക്കാങ്ങരയെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണൽ പരമ്പരയായ വിജയമന്ത്രങ്ങളുടെ ഒരു സെറ്റ് യോഗത്തിൽ മന്ത്രിക്ക് സമ്മാനിച്ചു.ഇന്റോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ സെക്രട്ടറി ജനറൽ കലാപ്രേമി ബഷീർ ബാബു,ഗായകൻ കോഴിക്കോട് കരീം,സെക്രട്ടറി ബാബു, കേരള പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ് മാഹീൻ,ആസിഫ് മുഹമ്മദ്,പ്രദീപ്മധു എന്നിവർ സംസാരിച്ചു.