പ്രീമെട്രിക് ഹോസ്റ്റലിൽ അദ്ധ്യാപക ഒഴിവ്
കിളിമാനൂർ:പട്ടികജാതി വികസന വകുപ്പിന്റെയും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും നിയന്ത്രണത്തിലുള്ള കിളിമാനൂർ പുതിയകാവ് അയ്യപ്പൻകാവ് നഗറിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുക്കുന്നതിനായി ഹൈസ്കൂൾ വിഭാഗത്തിലേക്ക് ഫിസിക്കൽ സയൻസ്,സോഷ്യൽ സയൻസ്,ഇംഗ്ലീഷ്, ഹിന്ദി,നാച്ചുറൽ സയൻസ്,മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ബിരുദവും ബി.എഡും ഉള്ളവരും യു.പി വിഭാഗത്തിലേക്ക് ബിരുദവും ബി.എഡ്/ടി.ടി.സി ഉള്ളവരുമായ വനിതാ അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്നതിനായി മേയ് 9ന് രാവിലെ 10 30ന് അഭിമുഖം നടത്തും.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം കിളിമാനൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ എത്തിച്ചേരേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് കിളിമാനൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.ഫോൺ: 8547630019, 9497590021.