'ആലിപ്പഴ'ത്തിന് തുടക്കമായി

Thursday 24 April 2025 1:33 AM IST

കല്ലമ്പലം: തേവലക്കാട് എസ്.എൻ.യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വേനൽക്കാല വിനോദ ക്യാമ്പ് 'ആലിപ്പഴ' ത്തിന് തുടക്കമായി.നാടക പ്രവർത്തകനും നാടൻ പാട്ട് കലാകാരനുമായ ഗോപകുമാർ പാർത്ഥസാരഥി ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് അനില.എ.എസ് സ്വാഗതം പറഞ്ഞു.സ്കൂൾ മാനേജർ ഡോ.തോട്ടക്കാട് ശശി, മുൻ ഹെഡ്മിസ്ട്രസ് ഷീജ, അദ്ധ്യാപിക അജി തുടങ്ങിയവർ പങ്കെടുത്തു.കുട്ടികളുടെ സർഗാത്മകത പഠനത്തിലൂടെയും വിനോദത്തിലൂടെയും ഉണർത്തിയെടുക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.മാജിക്,കരവിരുത്,നാടൻപാട്ട് തുടങ്ങി വിവിധതരത്തിലുള്ള പരിപാടികൾ ക്യാമ്പിൽ നടക്കും.