അങ്കണവാടി വർക്കർ ഒഴിവ്
Thursday 24 April 2025 1:33 AM IST
ആര്യനാട്:ഐ.സി.ഡി.എസ് വെള്ളനാട് അഡീഷണൽ കാര്യാലയ പരിധിയിലെ അങ്കണവാടി വർക്കർ/ഹെൽപ്പർമാരുടെ സ്ഥിര നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.അപേക്ഷ ഫോറം ഐ.സി.ഡി.എസ് വെള്ളനാട് അഡീഷണൽ ആര്യനാട്,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്,വിതുര പഞ്ചായത്ത് ഓഫീസ്,എന്നിവിടങ്ങളിൽ ലഭ്യമാണ്.2025 ജനുവരി 1ന് 18 മുതൽ 46 വയസുവരെയുള്ള എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് വർക്കർ തസ്തികയിലും,എസ്.എസ്.എൽ.സി തോറ്റവർക്ക് ഹെൽപ്പർ തസ്തികയിലും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ 21 മുതൽ മേയ് 8 വൈകിട്ട് 5 വരെ ഐ.സി.ഡി.എസ് വെള്ളനാട് അഡീഷണൽ,എച്ച്.ആർ.ഡി.സി കോമ്പൗണ്ട്,ആര്യനാട്, 695542 ഓഫീസിൽ സ്വീകരിക്കും.